ഉത്തര്‍പ്രദേശില്‍ കൊടും ചൂട്; 54 മരണം, 400 പേര്‍ ചികിത്സയില്‍

ബല്ലിയ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 15 ന് 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്.വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലാണ്. പനി, ശ്വാസതടസം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നീ ലക്ഷണങ്ങളുമായാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇതേ തുടര്‍ന്ന് ലഖ്നൗവില്‍ നിന്ന് വിദഗ്ദ്ധ സംഘം ബല്ലിയ ജില്ലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബിഹാറിലും മരണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബിഹാറില്‍ പാറ്റ്‌നയില്‍ 35 പേരടക്കം 44 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. പാറ്റ്‌നയിലും 44 ഡിഗ്രിക്ക് മുകളിലാണ് ചൂട് അനുഭവപ്പെടുന്നത്.

Comments (0)
Add Comment