പ്രതിദിനം ദുബൈ ഉല്‍പാദിപ്പിക്കുന്നത് 50 കോടി ഗാലന്‍ ശുദ്ധജലം

കഴിഞ്ഞ വര്‍ഷം ജലസേചന പൈപ്പ് ലൈൻ ശൃംഖല 64 കിലോമീറ്ററായി വര്‍ധിപ്പിച്ചിരുന്നു. 358 ദശലക്ഷം ചെലവഴിച്ച്‌ നടത്തിയ ഈ നവീകരണത്തിന്‍റെ ഫലമായാണ് ഉല്‍പാദന ശേഷി കുതിച്ചുയര്‍ന്നത്. ഉപ്പില്‍നിന്ന് വേര്‍തിരിച്ച്‌ ശുദ്ധീകരിക്കാനുള്ള ശേഷി 490 ദശലക്ഷം ഇംപീരിയല്‍ ഗാലനായി ഉയര്‍ന്നു.15 ലക്ഷം താമസക്കാര്‍ക്ക് വെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണിത്. പുതിയ പൈപ്പ് ലൈനിലെ തടസ്സങ്ങള്‍ 24 മണിക്കൂറും വിദൂരമായി നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്. ജലവിതരണം, പരിശോധന, കമീഷനിങ് തുടങ്ങിയവയും പുതിയ വിപുലീകരണ പദ്ധതികളുടെ ഭാഗമാണ്. ദുബൈ നിവാസികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായും ഉന്നത നിലവാരത്തിലും സേവനം നല്‍കാനും ജലശേഖരം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികള്‍.

Comments (0)
Add Comment