മഴ ശക്തമാകും; വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നതിന്‍റെ ഭാഗമായി മഴ ശക്തമാകുന്നു. ഇന്നും നാളെയും രണ്ട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്നലെ വിവിധയിടങ്ങളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. കാലവര്‍ഷം ജൂണ്‍ നാലിന് എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍01-06-2023: പത്തനംതിട്ട, ഇടുക്കി02-06-2023: പത്തനംതിട്ട, ഇടുക്കി03-06-2023: പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി04-06-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി05-06-2023: പത്തനംതിട്ട, ഇടുക്കി.ഇത്തവണത്തെ കാലവര്‍ഷത്തില്‍ തെക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. നിലവില്‍ ആൻഡമാൻ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കൻ, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തിക്കഴിഞ്ഞു

Comments (0)
Add Comment