റിയാദ് എയര്‍ വിമാനം റിയാദിന് മുകളിലൂടെ പറന്നു

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ നിന്നാണ് റിയാദ് എയറിന്‍റെ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനം ആദ്യമായി പറന്നുയര്‍ന്നത്.നിരവധി പേരാണ് ചരിത്ര നിമിഷത്തിന് സാക്ഷിയായത്.കിംഗ് അബ്ദുള്ള സാമ്ബത്തിക മേഖല, കിംഗ് ഖാലിദ് ഗ്രാൻഡ് മസ്ജിദ്, കിംഗ് ഫഹദ് റോഡിന്‍റെ വശത്ത് സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കിംഗ്ഡം ടവര്‍, ഫൈസലിയ ടവര്‍ എന്നിവയ്ക്ക് മുകളിലൂടെ വിമാനം താഴ്ന്നു പറന്നു. സൗദി ഹോക്‌സിന്‍റെ ജെറ്റ് വിമാനത്തില്‍ റോയല്‍ സൗദി എയര്‍ഫോഴ്‌സിന്‍റെ ഡിസ്‌പ്ലേ ടീം അനുഗമിച്ചു.പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടിനുവേണ്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചതാണ് റിയാദ് എയര്‍. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നല്‍കുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വിമാന കമ്ബനി ആരംഭിച്ചിരിക്കുന്നത്.റിയാദ് ആസ്ഥാനമായി ആരംഭിക്കുന്ന റിയാദ് എയര്‍ ലോകത്തെ നൂറിലേറെ കേന്ദ്രങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

Comments (0)
Add Comment