സാമൂഹ്യപരമായ പരിവർത്തനത്തിന് വിദ്യാർത്ഥി സമൂഹം തയ്യാറാകണം

പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്
വള്ളക്കടവ്: കാലത്തിന്റെ എതിർ ദിശ വളരെ അപകടകരമായ അന്തരീക്ഷത്തിലാണെന്നും അതിനെതിരെ സജ്ജരാകാൻ വിദ്യാർത്ഥി സമൂഹം സാമൂഹ്യപരമായ പരിവർത്തനത്തിനു തയ്യാറാകണമെന്നു എൻ.ആർ.ഐ കൗൺസിൽ ചെയർമാനും മാധ്യമ പ്രവർത്തകനുമായ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം നവോത്ഥാനത്തിന്റെ പ്രതീകമാണ്. വിദ്യ അഭ്യസിപ്പിക്കുന്ന കലാലയ അന്തരീക്ഷം ഭയപ്പാട് ഉളവാക്കുന്നു.


ലഹരിയുടെയും മറ്റ് അറപ്പുളവാക്കുന്ന സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും മാതാപിതാക്കളുടെ മനസുകളെ വ്യാകുലപ്പെടുത്തുകയാണെന്നും ഡോ: അഹമ്മദ് ചൂണ്ടിക്കാട്ടി.
വായനാ ദിനം പ്രമാണിച്ചു വള്ളക്കടവ് ബിലാൽ നഗർ റസിഡൻസി അസ്സോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. അഹമ്മദ്.
ബി.എൻ ആർ എ പ്രസിഡണ്ട് ബിലാൽ അഹമ്മദ് അദ്ധ്യക്ഷത
വഹിച്ചു. ജനറൽ സെക്രട്ടറി മഷ്ഹൂക്ക് സ്വാഗതപ്രസംഗം നടത്തി.
എസ്.എസ്.എൽ.സി, +2 എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച റസിഡൻസി പരിധിയിലെ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ യോഗം ആദരിച്ചു. വലിയതുറ പോലീസ് സർക്കിൾ ഇൻസ്പെക്ടർ രതീഷ് മെമന്റോകൾ നൽകി.


പഠനത്തോടൊപ്പം കായിക ശേഷിയും മനോധൈര്യവും രൂപ പ്പെടുത്താൻ മക്കൾക്ക് കഴിയണമെന്നും അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കാൻ മാതാപിതാക്കൾക്ക്
കഴിയണമെന്നു ചടങ്ങ് ഉത്ഘാടനം ചെയ്ത സർക്കിൾ ഇൻസ്പെക്റ്റർ രതീഷ് അഭ്യർത്ഥിച്ചു. മൊബൈൽ ഫോണിന്റെ ദുരു ഉപയോഗം തടയാനും മൊബൈലിന്റെ സഹചാരിയായി മാറുന്ന
മക്കളെ അതിൽ നിന്നും പിന്തിരിപ്പിക്കാനും രക്ഷിതാക്കളുടെ മനസ്
സ്നേഹാധിഷ്ഠിത മാകണമെന്നു ഉത്ഘാടന പ്രസംഗത്തിൽ സർക്കിൾ ഇൻസ്പെക്ടർ ചൂണ്ടിക്കാട്ടി.


മുൻ പ്രസിഡണ്ട് സിദ്ദീഖ്
ഹാജി, രക്ഷാധികാരി
അഡ്വ. വള്ളക്കടവ് മുരളി, സലീം എന്നിവർ പ്രസംഗിച്ചു

Comments (0)
Add Comment