ആരോഗ്യ സർവകലാശാല വിദ്യാർത്ഥികളോട് നീതി പാലിക്കണം: അടൂർ പ്രകാശ് എം പി

തിരു: ആരോഗ്യ സർവകലാശാല വിദ്യാർത്ഥികളോട് നീതി പാലിക്കണമെന്ന് അടൂർ പ്രകാശ് എം പി.
കേരള ആരോഗ്യ സര്‍വകലാശാലയുടെയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ ബി ഫാം വിദ്യാർത്ഥികൾ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം പി.2020 ബിഫാം ബാച്ചിന്റെ ഇയര്‍ബാക്ക് സിസ്റ്റം മരവിപ്പിക്കുക, കോഴ്‌സ് ലാഗ് അവസാനിപ്പിക്കുക’ എന്ന ആശയം മുന്നോട്ട് വെച്ചാണ് പ്രതിഷേധ ധര്‍ണ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ നടത്തിയത് .പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുമാണ് കേരള ബിഫാം സ്റ്റുഡന്റസ് യൂണിയന്‍ സംഘടിപ്പിച്ചത് .


ബി ഫാം വിദ്യാർത്ഥികളുടെ ആവശ്യത്തിനുവേണ്ടി ഇനിയും ഇടപെടലുകൾ തുടരുമെന്നും എം പി കൂട്ടി ചേർത്തു.വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍വകലാശാലയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയും അംഗീകരിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്നും വിദ്യാർത്ഥി പോരാട്ടങ്ങൾക്കൊപ്പം അവസാനം വരെ ഉണ്ടാകുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.കെ എസ് യു ആരോഗ്യ സർവകലാശാല കോർഡിനേറ്റർ ഡോ .സാജൻ വി എഡിസൺ , യൂണിയൻ ഭാരവാഹികൾ ആസിഫ് മുഹമ്മദ് , ഷിബിന . എസ് , നവീൻ .എ .എസ് ,മേഘ്‌ന .കെ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു .

Comments (0)
Add Comment