ഇനി മുതല്‍ ബ്രൂണോ ഫെര്‍ണാണ്ടസ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നയിക്കും

ഡിഫൻഡര്‍ ഹാരി മഗ്വെയറില്‍ നിന്നാണ് 28-കാരൻ നായകസ്ഥാനം ഏറ്റെടുക്കുന്നത്, മാനേജര്‍ എറിക് ടെൻ ഹാഗിന്‍റെ ആവശ്യപ്രകാരം ആണ് ഈ തീരുമാനം ക്ലബില്‍ എടുത്തത്.പോര്‍ച്ചുഗീസ് താരം ക്ലബിന് വേണ്ടി 185 മത്സരങ്ങളില്‍ നിന്ന് 64 ഗോളുകളും 54 അസിസ്റ്റുകളും നേടി.താരം ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടവന്‍ ആണ്.കഴിഞ്ഞ സീസണില്‍ ഹാരി സ്റ്റാര്‍ട്ടിങ്ങ് ഇലവനില്‍ ഇടം നേടാതെ ആയപ്പോള്‍ ടീമിന്‍റെ ചുമതല ഏറ്റെടുത്ത് അവരെ നയിക്കാന്‍ മുന്നോട്ട് വരാന്‍ ബ്രൂണോക്ക് കഴിഞ്ഞിരുന്നു.നിലവില്‍ പ്രീ സീസണിനു അമേരിക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ ആണ് യുണൈറ്റഡ് ടീം.അവിടെ വെച്ച്‌ അവര്‍ ആഴ്സണല്‍, റെക്‌സാം, റയല്‍ മാഡ്രിഡ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് എന്നിവരെ ഫ്രണ്ട്ലി മത്സരങ്ങളില്‍ നേരിടും.

Comments (0)
Add Comment