കേരള ആരോഗ്യ സര്‍വകലാശാലയുടെയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും വിദ്യാര്‍ത്ഥികള്‍ തെരുവിലേക്ക്

തിരു: കേരള ആരോഗ്യ സര്‍വകലാശാലയുടെയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധിക്കുന്നു.2023 ജൂലൈ 7 വെള്ളിയാഴ്ച രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ അവസാനിക്കുന്ന പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയുമാണ് കേരള ബിഫാം സ്റ്റുഡന്റസ് യൂണിയന്‍ സംഘടിപ്പിച്ചിരിക്കുന്നത്. യൂണിയന്റെ കീഴില്‍ 500ഓളം ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ സംഗമത്തില്‍ അണിനിരക്കും.’2020 ബിഫാം ബാച്ചിന്റെ ഇയര്‍ബാക്ക് സിസ്റ്റം മരവിപ്പിക്കുക, കോഴ്‌സ് ലാഗ് അവസാനിപ്പിക്കുക’ എന്ന ആശയം മുന്നോട്ട് വെച്ചാണ് ഈ പ്രതിഷേധ ധര്‍ണ ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ നടത്തുന്നത്.മെഡിക്കല്‍ വിദ്യാര്‍ത്ഥികളോട് നീതി പുലര്‍ത്തുന്നതിനും വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ സര്‍വകലാശാലയും ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയും അംഗീകരിക്കുന്നതിനും വേണ്ടി സര്‍ക്കാര്‍ ഇടപെടണമെന്ന് യൂണിയന്‍ ഭാരവാഹികള്‍ പ്രസ്താവിച്ചു.

NB: എല്ലാ പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
Asif Muhammed M
Convenor (7907247163)

Comments (0)
Add Comment