തിരുവനന്തപുരം : തലസ്ഥാനത്തെ ആദ്യ നൈറ്റ് ഷോപ്പിംങ് മാതൃക വിജയകരമായി നടപ്പാക്കി ഒരു വർഷം പിന്നിടുന്ന വേളയിൽ നൈറ്റ് ഷോപ്പിംങ് ആശയം വിപുലീകരിച്ച് ലുലു മാൾ. ഇത്തവണ ജൂലൈ ആറാം തീയതി മുതൽ ഒൻപത് വരെ നൈറ്റ് ഷോപ്പിങ്ങും, നോൺ സ്റ്റോപ്പ് ഷോപ്പിങ്ങും ഒരുമിച്ച് സംഘടിപ്പിച്ചാണ് ഈ ചുവടുവെയ്പ്. ആറാം തീയതി രാവിലെ ഒൻപത് മണി മുതലാണ് മാളിൽ നോൺ സ്റ്റോപ്പ് ഷോപ്പിംഗ് ആരംഭിയ്ക്കുക.ഷോപ്പിംഗിൽ “ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപഭോക്താക്കൾക്കിടയിൽ നൈറ്റ് ഷോപ്പിംങ് പ്രോത്സാഹിപ്പിയ്ക്കുന്നതിന് വേണ്ടി മാളിലെ എല്ലാ ഷോപ്പുകളിലും നാല് ദിവസവും അൻപത് ശതമാനം വരെ ഇളവ് നൽകും. 6 മുതൽ 9 വരെയുള്ള ദിവസങ്ങളിലെ ഷോപ്പിംങ് സമയം,
ഇളവുകളുടെ വിവരങ്ങൾ എന്നിവയറിയാൻ ഓമെൻറഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ബിൽബോർഡ് തയ്യാറാക്കി. കേരളത്തിലാദ്യമായാണ് എആർ സാങ്കേതിക വിദ്യ ഷോപ്പിംഗിലേയ്ക്കും ഉപയോഗപ്പെടുത്തുന്നത്. ബിൽ ബോർഡിലെ ക്യു ആർ കോഡ് സ്കാൻ ചെയ്ത് നൈറ്റ് ഷോപ്പിംഗിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ തത്സമയം മനസിലാക്കാൻ സാധിയ്ക്കും. ഇതിന് പുറമെ ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളുടെ അടക്കം ഡിസ്കൗണ്ട് ഓഫറുകളും ഇതിൽ ലഭ്യമായിരിയ്ക്കും.
മാളിലെ ഗ്രാൻഡ് എട്രിയത്തിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജിയണൽ മാനേജർ അനൂപ് വർഗ്ഗീസ്, ലുലു മാൾ ജനറൽ മാനേജർ ഷെറീഫ് കെ.കെ, ലുലു റീട്ടെയ്ൽ ജനറൽ മാനേജർ രാജേഷ് ഇ.വി. ബയിംഗ് മാനേജർ റഫീഖ് സി.എ, ലുലു ഫൺടൂറ മാനേജർ എബിസൺ സക്കറിയാസ് തുടങ്ങിയവർ ചേർന്നാണ് എആർ ബിൽബോർഡ് പുറത്തിറക്കിയത്.ജൂലൈ 6 മുതൽ 9 വരെ മാളിൽ ലുലു ഓൺസെയിലാണ് നടക്കുന്നത്.
ഇതിൻറെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട്, ഫൺടൂറ അടക്കമുള്ള ലുലുവിൻറെ എല്ലാ ഷോപ്പുകളിലും, മാളിലെ 170ലധികം വരുന്ന റീട്ടെയ്ൽ ഷോപ്പുകളിലും ഉപഭോക്താക്കൾക്ക് അൻപത് ശതമാനം വരെ ഇളവും പ്രത്യേക ഡിസ്കൗണ്ട് ഓഫറുകളും ലഭിയ്ക്കുംഇലക്ട്രോണിക് ഉപകരണങ്ങളടക്കം അപ്രതീക്ഷിത വിലക്കുറവിൽ. സ്വന്തമാക്കാൻ അവസരമൊരുക്കുന്ന ലൈവ് ഓക്ഷനുകളും ഉപഭോക്താക്കൾക്കായി ഒരുക്കും. ഈ ദിവസങ്ങളിൽ മാളിലെ ഫുഡ് കോർട്ടിലെ എല്ലാ ഷോപ്പുകളും മുഴുവൻ സമയം തുറന്ന് പ്രവർത്തിയ്ക്കും. ജൂലൈ ഒന്നിന് ആരംഭിച്ച എൻഡ് ഓഫ് സീസൺ സെയിൽ ജൂലൈ 23നാണ് അവസാനിയ്ക്കുക.ഉപഭോക്താക്കൾക്കായി ഇക്കാലയളവിൽ മാളിൽ ഷോപ്പ് ആൻഡ് വിൻ പദ്ധതിയും ഒരുക്കിയിട്ടുണ്ട്. മാളിലെ ഏത് ഷോപ്പിൽ നിന്നും 2500 രൂപയ്ക്ക് പർച്ചേസ് നടത്തുന്ന എല്ലാ ഉപഭോക്താക്കൾക്കും പദ്ധതിയുടെ ഭാഗമാകാൻ സാധിയ്ക്കും. ആഗസ്റ്റ് ആറിന് അവസാനിയ്ക്കുന്ന പദ്ധതിയിലെ നറുക്കെടുപ്പിലെ വിജയിക്ക് XUV 300 കാറും, രണ്ടാം സമ്മാനം നേടുന്നയാൾക്ക് ഏഥർഇലക്ട്രിക് സ്കൂട്ടറും, മൂന്നാം സമ്മാനം നേടുന്നയാൾക്ക് ഹയാത്ത് റീജൻസിയിൽ ഒരു ദിവസം സൗജന്യ താമസത്തിനുള്ള കൂപ്പണുമാണ് ലഭിയ്ക്കുക.
പങ്കെടുത്തവർ :
- ജോയ് ഷഡാനന്ദൻ – റീജിയണൽ ഡയറക്ടർ, ലുലു ഗ്രൂപ്പ്
- അനൂപ് വർഗ്ഗീസ് – റീജിയണൽ മാനേജർ-റീജിയണൽ മാനേജർ
- ഷെറീഫ് കെ.കെ ജനറൽ മാനേജർ, ലുലു മാൾ-തിരുവനന്തപുരം
- രാജേഷ് ഇ.വി. – ജനറൽ മാനേജർ – റീട്ടെയ്ൽ
- റഫീഖ് സി.എ. – ബയിംഗ് മാനേജർ
- എബിസൺ സക്കറിയാസ്, മാനേജർ, ലുലു ഫൺടൂറ