തോൽക്കാൻ മനസ്സില്ലാതെ എന്ന പുസ്തകം അഭിമാനത്തോടെ അവതരിപ്പിക്കുന്നു;എന്ന് മകൾ മഞ്ജു

ഏതൊരു മനുഷ്യനും ഒരു കഥ പറയാനുണ്ടാവും. അവനവൻറെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾ. പക്ഷേ അത് മറ്റുള്ളവരോടും പങ്കിടുമ്പോൾ ആണ് കൂടുതൽ അനുഭവമഭേദ്യമാകുന്നത്. പ്രത്യേകിച്ചും ഒരു പുസ്തകം എന്ന മാധ്യമത്തിലൂടെ ആകുമ്പോൾ അത് മറ്റുള്ളവർക്കും കൂടി വെളിച്ചം പകരും. വളരെ എളിമയാർന്ന ജീവിതപശ്ചാത്തലത്തിൽ കൂടി കടന്നുവന്ന് സ്വയപ്രയത്നത്താൽ പല മേഖലകളിലും ജീവിതവിജയം കൈവരിച്ചു എന്നത് മാത്രമല്ല, പല വലിയ വ്യാപാര സംരംഭത്തിനും തുടക്കം കുറിക്കുന്നതിൽ വലിയ പങ്കു നിർവഹിച്ചു എന്നത് എനിക്ക് അഭിമാനപുരസരം അച്ഛനെ കുറിച്ച് പറയാനാകും. യുവ സംരംഭകർക്ക് ഈ പുസ്തകം ഒരു വഴികാട്ടിയാകും എന്നത് നിസ്സംശയം പറയാം. അദ്ദേഹത്തിൻറെ അനുഭവങ്ങളും, യാത്രകളും, വ്യവസായ വിജയ ഫോർമുലകളും, മാർക്കറ്റിംഗ് തന്ത്രങ്ങളും ഇതിൽ വിശദമായി പരാമർശിച്ചിരിക്കുന്നു. സിനിമയോടും നാടകത്തോടും അച്ഛൻറെ അഭിനിവേശം പറയാതിരിക്കാൻ കഴിയില്ല. ഈ തിരക്കിനിടയിലും ആ രംഗത്ത് ചെറുതെങ്കിലും സ്ഥാനം കണ്ടെത്താൻ അച്ഛന് സാധിച്ചു. സിനിമാരംഗത്തെ പല പ്രമുഖരെയും പരിചയപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു. കോഴിക്കോട്ടെ സാഹിത്യകാരന്മാരും അച്ഛൻറെ സുഹൃത്ത് വലയത്തിൽ പെട്ടിരുന്നു. ഇതെല്ലാം വിശദമായി ആത്മകഥയിൽ പരാമർശിച്ചിരിക്കുന്നു. വിവിധ അവാർഡ് നൈറ്റുകൾ സംഘടിപ്പിച്ചത് മൂലം സംഘടനാ പാടവും തെളിയിക്കാൻ കഴിഞ്ഞു. അവസാനമായി ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ സുഹൃത്തുക്കൾ ഇല്ലെങ്കിൽ അച്ഛനില്ല ഇതാണ് അച്ഛൻറെ സമ്പത്ത്. ഈ പുസ്തകം ഞങ്ങൾ മക്കൾക്കും കുടുംബത്തിനും മാത്രമല്ല മറ്റ് അനേകർക്കും പ്രചോദനമാകട്ടെ എന്ന് പറഞ്ഞുകൊണ്ട് തോൽക്കാൻ മനസ്സില്ലാതെ എന്ന പുസ്തകം അഭിമാനത്തോടെ അവതരിപ്പിക്കുന്നു.
എന്ന് മകൾ മഞ്ജു.

Comments (0)
Add Comment