നന്മ കൺവെൻഷൻ ജൂലൈ 9 ന്

തിരുവനന്തപുരം: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ തിരുവനന്തപുരം മാനവിയം യുണിറ്റ് കൺവെൻഷൻ ജൂലൈ 9 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് നന്മയുടെ പനവിള ഓഫീസിൽ (ഹോട്ടൽ എസ്. പി. ഗ്രാൻഡ് ഡേയ്‌സിനു സമീപം) നടക്കും. ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗം സുനിൽ പട്ടിമറ്റം, ജില്ലാ കമ്മിറ്റി അംഗം റഹിം പനവൂർ തുടങ്ങിയവർ പങ്കെടുക്കും.
യൂണിറ്റ് ഭാരവാഹികളെ കൺവെൻഷൻ തെരഞ്ഞെടുക്കും. സംസ്ഥാന സർക്കാരിന്റെ ക്ഷേമനിധിയിൽ ചേർന്നിട്ടില്ലാത്ത കലാകാരൻമാർക്ക് ചേരുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും നൽകും.

റഹിം പനവൂർ ഫോൺ: 9946584007

Comments (0)
Add Comment