ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ആര്‍പ്പുവിളിക്കാം ഉടന്‍!

സുനില്‍ ഛേത്രിയും അൻവര്‍ അലിയും ഗുര്‍പ്രീത് സിങ് സന്ധുമടങ്ങുന്ന ടീമിനായി ആര്‍പ്പുവിളിക്കാൻ കാത്തിരിക്കുന്ന ആരാധകര്‍ക്ക് അതിനിയും വൈകില്ലെന്നാണ് സൂചന.നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനതയുടെ കാത്തിരിപ്പിന് വിരാമമിട്ട് ലോകകപ്പ് വേദിയില്‍ ദേശീയഗാനം മുഴങ്ങും.ലോകകപ്പ് യോഗ്യതയ്‌ക്കുളള നിര്‍ണായക ഘട്ടം ഇന്ത്യ പിന്നിട്ടു. എഎഫ്സി ലോകകപ്പ് യോഗ്യതക്കുളള ഗ്രൂപ്പുകളെ തരംതിരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ആദ്യമായി പോട്ട് രണ്ടില്‍ എത്തി.ഒന്നും രണ്ടും പോട്ടുകളില്‍ ഫിഫ റാങ്കിംഗില്‍ ആദ്യ 18 ഏഷ്യൻ രാജ്യങ്ങളാണ് ഉള്‍പ്പെടുക. ഒന്ന് മുതല്‍ മൂന്ന് വരെയുളള പോട്ടുകളില്‍ ഒമ്ബത് ടീമുകളാണ് ഉണ്ടാകുക. രണ്ടാമത്തെ പോട്ടില്‍ റാംങ്കിംഗില്‍ ഇന്ത്യക്ക് മുകളിലുളള ഒരു ടീം മാത്രമേ ഈ പട്ടികയില്‍ ഉള്‍പ്പെടൂ. താഴെ വരുന്ന ടീമുകള്‍ ദുര്‍ബലരായതിനാല്‍ ഇന്ത്യയ്‌ക്ക് പോട്ട് 2 മറികടക്കുന്നത് എളുപ്പമാകും.ജൂലൈ 27നാണ് ലോകകപ്പ് യോഗ്യത റൗണ്ടിനുളള എഎഫ്‌സി നറുക്കെടുപ്പ്. ഒമ്ബത് ഗ്രൂപ്പുകളാണ് രണ്ടാം റൗണ്ടിലുണ്ടാകുക. ഓരോ പോട്ടില്‍ നിന്നും ഓരോ ടീമുകള്‍ വീതം ഗ്രൂപ്പിലിടം നേടും. സ്റ്റിമാകിന്റെ ഫോര്‍മേഷൻ തിരഞ്ഞെടുപ്പ് തന്നെ വ്യത്യസ്തമാണ്. എതിരാളികളുടെ കരുത്തറിഞ്ഞാണ് ഓരോ ഫോര്‍മേഷനിലും കോച്ച്‌ ടീമിനെ കളിക്കളത്തിലേക്ക് വിടുന്നത്. 4-3-3 ഫോര്‍മേഷനിലും, 4-2-3-1 രീതിക്കും അവസരത്തിനൊത്ത് ഇഗോര്‍ സ്റ്റിമാകിന്റെ പടയാളികള്‍ പന്തുതട്ടും.

Comments (0)
Add Comment