സൂചനഉപരോധസമരം നടത്തി വാഴമുട്ടം- തിരുവല്ലം മെയിൻ സർവീസ് റോഡിൽ ടോർസൻ ചരക്കു വാഹനങ്ങൾ നിരോധിക്കണമെന്നും

സൂചനഉപരോധസമരം നടത്തി വാഴമുട്ടം- തിരുവല്ലം മെയിൻ സർവീസ് റോഡിൽ
ടോർസൻ ചരക്കു വാഹനങ്ങൾ നിരോധിക്കണമെന്നും,ടോൾഇളവുചെയ്ത് ബൈപ്പാസ് വഴി ടോറസ് വാഹനങ്ങളെ കടത്തിവിടണമെന്നും,ചരക്ക് വാഹനങ്ങൾതിരിക്കില്ലാത്ത സമയം മാത്രം സർവ്വീസ് റോഡ വഴി കടത്തിവിടണം എന്നീ ആവശ്യപ്പെട്ടു ഉന്നയിച്ചു കൊണ്ട് തിരുവല്ലം-കോവളം


റോഡ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വാഴമുട്ടത്ത് ടോറസ് ചരക്ക് വാഹനങ്ങൾതടഞ്ഞുവെച്ച് സൂചനാ ഉപരോധം സമരം നടത്തി.റോഡ് സംരക്ഷണ സമിതി ചെയർമാൻ പനത്തുറ പി. ബൈജു ഉദ്ഘാടനം ചെയ്തു,സമിതി കൺവീനർ ഡി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജയന്തൻപൂങ്കുളം, അഡ്വ:പാച്ചല്ലൂർ നുജുമുദ്ദീൻ, പാറവിളനവാസ്,ഡോ:വാഴമുട്ടംചന്ദ്രബാബു തമ്പികടനട,ഷംനാഥ് ,വാഴമുട്ടം വി. മധു എന്നിവർ പ്രസംഗിച്ചു

Comments (0)
Add Comment