വയലാര്‍ രാമവര്‍മ സാംസ്കാരിക വേദിയുടെ 15റാമത് വയലാര്‍
രാമവര്‍മ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മാധ്യമങ്ങളിലൂടെ ക്ഷണിച്ച പ്രകാരം 2022 മേയ് മുതല്‍ 2023 മേയ് വരെയുള്ള തിരഞ്ഞെടുത്ത ഏകദേശം എണ്‍പത്തി അഞ്ചോളം സിനിമകളില്‍ നിന്നാണ് പുരസ്‌കാര ജേതാക്കാളെ തിരഞ്ഞെടുത്തത്. പ്രശസ്ത സംവിധായകനും നാഷണല്‍ ജൂറി മുന്‍ അംഗവു മായിരുന്ന അഡ്വ.ശശി പരവൂര്‍ ചെയര്‍മാനും, സംവിധായകരായ ബാലു
കിരിയത്ത്, പ്രമോദ പയ്യന്നുർ, ഗായകന്‍ രവിശങ്കര്‍, മുന്‍ ചലച്ചിത്ര അക്കാദമി ഡെപ്പൂട്ടി ഡയറക്ടര്‍ ആയിരുന്ന ജയന്തി എന്നിവരടങ്ങുന്ന കമിറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. സെപ്റ്റംബര്‍ ആദ്യവാരം തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പ്ര്രസമേഉനത്തില്‍ ഭാരവാഹികളായ സെക്രട്ടറി മണക്കാട് രാമചന്ദ്രന്‍, സബീര്‍ തിരുമല,മുക്കംപാലമുട് രാധാകൃഷ്ണന്‍, ഗോപന്‍ ശാസ്തമംഗലം, ശ്രീവത്സന്‍ നമ്പുതിരി എന്നിവര്‍ പങ്കെടുത്തു.