ഖത്തർ ഇൻകാസ് ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹോത്സവ് 2023 ന് മുന്നോടിയായി ജനറൽ ബോഡിയും സ്വാഗതസംഘ രൂപീകരണവും നജ്മ ഷാലിമാർ ഹോട്ടലിൽ നടന്നു. ജില്ലാ ജില്ലാ വൈസ് പ്രസിഡണ്ട് ഷംസു വേളൂർ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പ്രസിഡണ്ട് ജാഫർ നന്മണ്ട അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് വിപിൻ മേപ്പയൂർ ,ജനറൽ സെക്രട്ടറി മുഹമ്മദ് അലി വാണിമേൽ ,രക്ഷാധികാരി അഷ്റഫ് വടകര , ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ഗഫൂർ ബാലുശ്ശേരി ,സൗബിൻ ഇലഞ്ഞിക്കൽ ,
റഫീഖ് പാലോളി, ഷാഫി പിസി പാലം ,തുടങ്ങിയവർ സംസാരിച്ചു .ദുബായ് ഇൻകാസ് പ്രസിഡണ്ട് ഫൈസൽ കണ്ണോത്ത് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം ട്രഷറർ ജംഷാദ് നജീം നന്ദി പ്രകാശനം നടത്തി .സെപ്റ്റംബർ 14 ന് ഐസിബിഎഫ് കാഞ്ഞാണി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പ്രാസംഗികൻ നിജേഷ് അരവിന്ദ് സംബന്ധിക്കും .നൗഷാദ് കുമ്മങ്കോട് നയിക്കുന്ന ഗാനമേള ഗാനമേള ഉണ്ടായിരിക്കുന്നതാണ് .ഏവരെയും ചടങ്ങിലേക്ക് സംഘാടകർ സ്വാഗതം ചെയ്തു.