ഈ അവസ്ഥയെ കാണുന്നത് കടുത്ത അസിഡിറ്റിയുടെ പാർശ്വഫലമായിട്ടാണ്.
കടുത്ത അസിഡിറ്റി
ശരീരം വിയർക്കുന്നത് കുറവുള്ളവർ,
വെള്ളം കുടിക്കുന്നത് കുറവ് ശീലമുള്ളവർ,
ദീർഘദൂര ഡ്രൈവിംഗ് പോലെയുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ,
ഇങ്ങനെയുള്ളവരിൽ എല്ലാം കാണുന്ന പ്രശ്നമാണ് സ്റ്റോൺ എന്നു പൊതുവെ പറയുന്ന അവസ്ഥ.
സ്റ്റോൺ എന്നു പറയുമെങ്കിലും ഇവ ആസിഡ് പരലുകൾ (ക്രിസ്റ്റലുകൾ)
അലിയിച്ചു കളയുകയാണ് എളുപ്പമാർഗ്ഗം.
ശരീരം വിയർക്കുന്നത് കൂടുതൽ ആക്കുക എന്നതാണ് അടുത്ത നടപടി.
അസിഡിറ്റി കൂടുതൽ ഉണ്ടായിരിക്കുകയും ഉപ്പ് ധാരാളം കഴിക്കുന്ന ശീലം ഉള്ളവരാണങ്കിലും വിയർക്കുന്നതിൻ്റെ അളവ് കുറവായിരിക്കുകയും ചെയ്താൽ സ്റ്റോൺ ഫോർമേഷനു സാധ്യത കൂടുതലാണ്.
വെള്ളം കുടിക്കുന്നതിൻ്റെ അളവ് കുറയുന്നതും പ്രശ്നമാണ്.
കൂടുതലും ഡ്രൈവിംഗ് ജോലി പോലെയുള്ള ജോലികൾ ചെയ്യുന്നവർ സ്റ്റോൺ പ്രശ്നവുമായി കൂടുതൽ വന്നു കണ്ടിട്ടുണ്ട്. വെള്ളം കുടിക്കുന്നതിൻ്റെ അളവ് ഇവരിൽ താരതമ്യേന കുറവായിട്ടാണ് കണ്ടിട്ടുള്ളത്. കൂടാതെ അസിഡിറ്റി ഉണ്ടാവാനുള്ള സാഹചര്യങ്ങൾ കുടുതലാണു താനും.
അസിഡിറ്റി ഫ്രീയായിരിക്കുവാനുള്ള വഴികൾ
ആൽക്കലി വാട്ടർ കൂടുതൽ കഴിക്കുക.
സാധാരണ കുക്കുംബർ ജ്യൂസ്സിനെയാണ് നമ്മൾ ആശ്രയിക്കുക, സ്റ്റോൺ ഉണ്ടാവാതിരിക്കാനുള്ള മാർഗ്ഗം ഇതു തന്നെയാണ്.
സ്റ്റോൺ ഉള്ളവർ / വന്നിട്ടുള്ളവർ കഴിക്കേണ്ടത്, അല്പം കൂടി ക്ഷാരഗുണം കൂടുതലുള്ള ഒരു ഇലയാണ്
‘ഇലമുളച്ചി’ എന്നു കേട്ടിട്ടുണ്ടോ’
ഇതിൻ്റെ മുന്നോ നാലോ ഇലയും 4 പൂവരശ്ശ് ഇലയും കൂടി കീറിയിട്ട് 12 ഗ്ലാസ് വെള്ളം തിളപ്പിച്ചു കിടക്കുക.
കല്ലുരുക്കിയുടെ ഉപയോഗവും ക്ഷാരഗുണമുള്ള ഇല എന്നതു തന്നെയാണ്.
മുത്രാശയ കല്ല് കൊണ്ടു ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ‘ഇലമുളച്ചി’യുടെ പ്രയോഗം ചെയ്തു നോക്കാം.
ഒപ്പം അസിഡിറ്റി മുക്തമായി ശരീരത്തെ കാത്തുസൂക്ഷിക്കുക. ഇത് സ്റ്റോൺ പ്രശ്നം ഉണ്ടാവാതെ ഇരിക്കും.
വെള്ളം ധാരാളം കുടിക്കുക, മൂത്രം ഒഴിക്കണം എന്ന തോന്നൽ മണിക്കൂറുകളോളം പിടിച്ചു നിർത്താതെ
കൃത്യമായി മൂത്രം ഒഴിക്കുന്ന ശീലം തുടരുക, ശരീരം നന്നായി വിയർക്കുന്നു എന്ന് ഉറപ്പു വരുത്തുക, ഉപ്പിൻ്റെ ഉപയോഗം കഴിവതും കുറയ്ക്കുക.
ഇത് എങ്ങനെ വരുന്നു എന്നു നോക്കാം..
പുരുഷന്മാരിൽ പൊതുവെയും സ്ത്രീകളിൽ അപൂർവ്വമായും കണ്ടുവരുന്ന ഒരു അസുഖമാണ് സ്റ്റോൺ എന്നു പറയുന്നത്.
ഇതിൻ്റെ വേദന അനുഭവിച്ചിട്ടുള്ളവർ പറയുന്നത് ഇതിൽ കവിഞ്ഞ ഒരു വേദനയില്ല എന്നാണ്. പ്രസവവേദന കഴിഞ്ഞാൽ പിന്നെ സ്റ്റോൺ മൂലമുള്ള വേദന എന്ന് പറയാറുണ്ട്.
ലോകത്തിൽ 10 പേരിൽ ഒരാൾക്ക് സ്റ്റോൺ പ്രശ്നം ഉണ്ടാകുമെന്നാണ് കണക്ക്. എന്നാൽ എല്ലാവർക്കും വേദന ഉണ്ടാവണമെന്നില്ല. പരിശോധനയിലാവാം ഇവ കണ്ടെത്തുക.
പിത്താശയത്തിലും മൂത്രസഞ്ചിയിലും കല്ലുകൾ ഉണ്ടാവുന്നത് പരിശോധനയിൽ കൂടി കണ്ടെത്താം. മിക്കവാറും വേദനയും ഉണ്ടാവണമെന്നില്ല. എന്നാൽ ഇവ മൂത്രനാളിയിൽ എത്തുകയും ബ്ളേഡു പോലുള്ള വശങ്ങൾ മൂത്രനാളിയിൽ മുറിവുകൾ ഉണ്ടാക്കുമ്പോഴായാണ് ജീവൻ പോകുന്നതു പോലുള്ള വേദന അനുഭവിക്കുന്നത്.
കിഡ്നി,
മൂത്രസഞ്ചി,
മൂത്രവാഹിനി കുഴൽ, പിത്താശയം
തുടങ്ങിയവയിൽ സാധാരണ കല്ല് ഉണ്ടാക്കാറുണ്ട്.
കാൽസ്യം ഓക്സലേറ്റ് ഫോസ്ഫറസ്സ്, പരലുകൾ എന്നിവയാണ് പൊതുവെ സ്റ്റോൺ എന്ന പേരിൽ അറിയപ്പെടുന്നത്.
പല കാരണങ്ങൾ കൊണ്ട് സ്റ്റോൺ ഉണ്ടാകാം.
ഭക്ഷണശീലം.
രക്തത്തിലെ മിനറൽസിൻ്റെ
ആധിക്യം.
രക്തത്തിൻ്റെ pH വ്യതിയാനം
(അസിഡിറ്റി).
യൂറിക് ആസിഡ് കൂടുന്നത്.
വെള്ളം കുടി കുറയുന്നത്.
മദ്യപാനം.
വ്യായാമം ഇല്ലാത്തത്.
പ്രോസസ് ചെയ്ത ഭക്ഷണം.
ഫാസ്റ്റ്ഫുഡ്.
കോളകളുടെ ഉപയോഗം.
ഉപ്പിൻ്റെ അമിത ഉപയോഗം.
ചീര കൂടുതൽ കഴിച്ചാൽ.
കാഷ്യൂ നട്ട്സ്.
അമിത പ്രോട്ടീൻ ഭക്ഷണം.
ഗ്രീൻ ടീ യുടെയും കോഫിയുടെയും അമിത ഉപയോഗം.
മരുന്നുകളുടെ അമിത ഉപയോഗം.
മിനറൽ വാട്ടർ ഒരു പ്രധാന വില്ലൻ ആണ്.
ചിലരിലെങ്കിലും പാരമ്പര്യവും ഒരു ഘടകമായി കണ്ടിട്ടുണ്ട്.
പ്രവാസികളിൽ നിത്യസംഭവമായി മാറിയിരിക്കുന്നു
പണ്ട് 30 ഓ 40 ഓ വയസ്സുള്ളവരിലാണ് സ്റ്റോൺ കണ്ടിരുന്നതെങ്കിൽ ഇന്ന് പത്തു വയസ്സുകാരിൽ വരെ സ്റ്റോൺ കാണുന്നു.
എന്തെല്ലാമാണ് രോഗലക്ഷണങ്ങൾ…?
കടുത്ത വേദന,
മൂത്രത്തിൽ രക്തമയം ഉണ്ടാവുക,
മൂത്രത്തിൽ പഴുപ്പ് കാണുക,
മൂത്രത്തിന് ദുർഗന്ധമുണ്ടാവുക, പനി, കുളിര്, ഒക്കാനം, ഛർദ്ദി
എന്നിവയും ലക്ഷണങ്ങളായി കാണാറുണ്ട്.
വേദന എന്നു പറഞ്ഞാൽ നട്ടെല്ലിന്റെ രണ്ടു വശത്തു നിന്നും വയറിനെ ചുറ്റി താഴേയ്ക്ക് സൂചി കുത്തുന്നതു പോലെയോ ബ്ലേഡിനു മുറിയുന്നതു പോലെയോ ഉള്ള വേദന.
മിക്കവാറും ഈ വേദന രാത്രി കാലങ്ങളിൽ അമിതമാകും.
നിലവിൽ ഈ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടനെ രോഗിയെ ആശുപത്രിയിൽ എത്തിക്കാനാവും നമ്മൾ ശ്രമിക്കുക.
ഒരിക്കൽ സ്റ്റോൺ ഉണ്ടായാൽ കൃത്യമായ ജീവിതശൈലി മാറ്റം ഉണ്ടാക്കിയില്ല എങ്കിൽ ഒരു വർഷക്കാലാവധി കഴിയുമ്പോൾ വീണ്ടും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഓരോ വർഷം ഇടവിട്ട് സ്റ്റോൺ ഉണ്ടാവുകയും വേദന അനുഭവിക്കുകയും പൊട്ടിച്ചു കളയുകയും / ഓപ്പറേഷൻ നടത്തുകയും ചെയ്യാൻ പറ്റുമോ…?
മേൽപ്പറഞ്ഞതെല്ലാം രോഗലക്ഷണങ്ങളാണ്. കാരണത്തെയാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. ആദ്യം കാരണങ്ങൾ നോക്കാം. പിന്നിട് പരിഹാരമാർഗ്ഗങ്ങളും.
ഭക്ഷണം,
രക്തത്തിലെ മിനറൽസ്, രക്തത്തിൻ്റെ pH,
യൂറിക് ആസിഡ്
ഇവ നാലിലും ശ്രദ്ധകേന്ദ്രീകരിച്ചിട്ടു മാത്രമേ നമ്മൾക്ക് സ്റ്റോൺ ഫോർമേഷനെ തടയുവാൻ കഴിയൂ.
രക്തത്തിൻ്റെ pH വ്യതിയാനം വരുന്നത് എങ്ങനെയാണ്.
കോശങ്ങൾ അസിഡി ആകുന്നതും രക്തത്തിൻ്റെ pH 7 ൽ നിന്നും താഴെ പോകുന്നതും അത് ഉയർത്തി ന്യൂട്രൽ പോയിൻ്റിൽ നിർത്തുന്നതിനും
എന്താണ് മാർഗ്ഗം.
കുക്കുംബർ ജ്യൂസ്, പടവലങ്ങ ജ്യൂസ് കഴിക്കണം.
കുക്കുംബർ കഴിച്ച് ദിവസവും കോശങ്ങൾ അസിഡിറ്റി ഇല്ലാതാക്കുക.
ഷുഗർ ഉള്ളവരാണങ്കിൽ കുക്കുംബറിനു പകരം പടവലങ്ങാ ജൂസ് കഴിക്കുക. സ്റ്റോൺ ഉണ്ടാകുവാനുള്ള കാരണങ്ങളെയാണ് നമ്മൾക്കു അഭിസംബോധന ചെയ്യണ്ടത്.
രക്തം അസിഡിക് ആണെങ്കിൽ ആ അസിഡിക് രക്തം കിഡ്നിയിൽ ഒരു അസിഡിക് സാഹചര്യം ഉണ്ടാക്കും. ഇവിടെ രക്തത്തിലെ യൂറിക് ആസിഡിൽ നിന്നും ക്രിസ്റ്റലുകൾ രൂപപ്പെടും.
ഒരു ജ്യൂസ്സും വെള്ളം ചേർക്കരുത്.
സാധാരണ ഒരാൾക്കു സ്റ്റോൺ ഉണ്ടായാൽ മിക്കവാറും ഒരു വർഷം തികയുമ്പോൾ വീണ്ടും ഉണ്ടാകാറുണ്ട്.
10 വയസുള്ള കുട്ടി അവൻ്റെ ജീവിത കാലഘട്ടത്തിൽ എത്ര തവണ ഈ അസഹ്യമായ വേദന അനുഭവിക്കേണ്ടതായി വരും..
പൊടിച്ചു കളയുകയോ ഓപ്പറേഷനോ പരിഹാരമായാൽ എത്ര തവണ ഇതു ചെയ്യേണ്ടതായി വരും.
സ്റ്റോൺ എന്നത് ഒരു രോഗലക്ഷണം ആണ്. അതിന്റെ കാരണത്തെ ആണ് നമ്മൾ ചികിൽസിക്കേണ്ടത്.
നമ്മുടെ സമഗ്രചികിത്സ ചെയ്യുന്നത് രോഗലക്ഷണത്തെയല്ല
രോഗകാരണത്തെയാണ്.
ശരീരത്തിൻ്റെ ഒരു പ്രത്യേക അസന്തുലിതാവസ്ഥ മൂലം ഉണ്ടായ താളപ്പിഴയിൽ നിന്നും ഉണ്ടായ പ്രശ്നത്തിൻ്റെ ലക്ഷണമാണ് സ്റ്റോൺ.
ഒരു ചികിത്സ ശാസ്ത്രീയമാകണമെങ്കിൽ ചില മാനദണ്ഡങ്ങൾ ഉണ്ട്.
ഉണ്ടായ രോഗത്തെ മാറ്റണം.
രോഗം ഉണ്ടാകുവാനുണ്ടായ കാരണത്തെ മാറ്റണം.
രോഗം വീണ്ടും വരാതിരിക്കുവാനുള്ള പ്രതിരോധം തീർക്കണം.
ഒരു നിശ്ചിത കാലയളവിനുള്ളിൽ രോഗം ഇല്ലാതെയാവണം.
ആജീവനാന്തം മരുന്നിൻ്റെ ഉപയോഗം ഇല്ലാതിരിക്കണം.
ശരീരത്തിൻ്റെ നഷ്ടപ്പെട്ട സന്തുലിതാവസ്ഥ വീണ്ടെടുക്ക ണം.
ഇതെല്ലാം പരിഗണിക്കുമ്പോൾ നമ്മുടെ ലഭ്യമായ ചികിത്സകൾ ശാസ്ത്രീയം എന്നു പറയുവാൻ കഴിയുമോ❓️
സ്റ്റോണിൻ്റെ പ്രധാന കാരണക്കാരൻ കോശങ്ങളിലെ അസിഡിറ്റിയും, യൂറിക് ആസിഡും വെള്ളം കുടിക്കുന്നതിൻ്റെ കുറവുമാണ്.
ആദ്യം നമ്മൾ അറിയേണ്ടത് അസിഡിറ്റി ഉണ്ടാകുവാനുള്ള കാരണങ്ങളാണ്.
ശരീരത്തിൽ ഉണ്ടാക്കുന്ന ഹൈഡ്രോക്ലോറിക് ആസിസാണ് പ്രോട്ടീനെ ദഹിപ്പിക്കുന്നത്
ദഹനപ്രക്രിയ അവസാനിക്കുമ്പോൾ അവസാനഭാഗമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.
കൂടുതൽ പ്രോട്ടീൻ ഉള്ളിൽ ചെന്നാൽ കൂടുതൽ HCI വേണ്ടി വരും. കൂടുതൽ ആസിഡു വേണ്ടി വന്നാൽ എൻഡ് പ്രോഡക്റ്റ് ആയ യൂറിക് ആസിഡ് കൂടുതലാകും.
അസിഡിറ്റിയുടെ 8 കാരണങ്ങളിൽ ഏതെല്ലാം ഘടകങ്ങൾ കൊണ്ടാണോ രക്തം അസിഡിക് ആകുന്നത് എന്ന് അറിയുക. രക്തത്തിൻ്റെ അസിഡിക് സ്വഭാവം കിഡ്നിയിൽ ഒരു അസിഡിക് മേഖല രൂപപ്പെടുത്തും.
നിലവിൽ ഇത്തരം പ്രശ്നങ്ങളിൽ ഉള്ളവരിൽ യൂറിക് ആസിഡ് അധികമായാൽ അത് ക്രിസ്റ്റൽ (സ്റ്റോൺ) ഫോർമേഷനു കാരണമാകും.
ഒരാൾക്ക് സ്റ്റോൺ ഉണ്ടായി എന്നു പറഞ്ഞാൽ മിനിമം രണ്ടര ലിറ്റർ യൂറിൻ വെളിയിൽ പോകാൻ തക്കരീതിയിൽ വെള്ളം കുടിക്കുകയും അസിഡിറ്റി പൂർണ്ണമായും ഇല്ലാതാക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണം പ്രത്യേകിച്ചു ഇറച്ചി, മീൻ, മുട്ട എന്നിവ ഒഴിവാക്കുവാനും മിനറൽ വാട്ടർ ഉപേക്ഷിക്കുവാനും നിർദ്ദേശിക്കുവാൻ മടി കാണിക്കണ്ട.
സ്റ്റോൺ ഉണ്ടാകാനുള്ള ഒരു കാരണം മാത്രമേ നമ്മൾ പറഞ്ഞുള്ളു അതായത് പ്രോട്ടീൻ ഭക്ഷണം 15 ഓളം കാരണങ്ങൾ നമ്മൾ ആദ്യമെ കുറച്ചു
എങ്കിലും അവയെല്ലാം പുറമേ നിന്നു ഒഴിവാക്കാവുന്നതാണ്
ഉദാ: മദ്യപാനം
സിമ്പിളായായിട്ട് വേണമോ വേണ്ടയോ എന്നു തീരുമാനിക്കാം.
എങ്കിലും അസിഡിറ്റിയും യൂറിക് ആസിഡും നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ തന്നെ പകുതി ഭാഗം നമ്മൾ സ്റ്റോണിനെ ജയിച്ചു എന്നു പറയാം.
കിഡ്നിയിലെയും ശരീരത്തിലെയും അസിഡിക്ക് കണ്ടീഷൻ ഇല്ലാതാക്കാതെ സ്റ്റോണിനു ശാശ്വതപരിഹാരം കാണില്ല.
വേദന ഫീൽ ചെയ്യുന്നത് പലപ്പോഴും മൂത്രനാളിയിൽ കുടി ബ്ളേഡു പോലെ പല മുനകൾ ഉള്ള കല്ലുകൾ കടന്നു പോകുമ്പോഴായിരിക്കും.
വേദനയില്ലാതെ പലരുടെയും പിത്താശയത്തിലും മൂത്രസഞ്ചിയിലും കിഡ്നിയിൽ തന്നെയും കല്ലിൻ്റെ സാന്നിദ്ധ്യം ഉണ്ടാവാം.
ഇവ വേദന നൽകണമെന്നില്ല. മറ്റെന്തെങ്കിലും ആവശ്യത്തിനു
പരിശോധന ചെയ്യുമ്പോഴോ ഒക്കെയാണ് നമ്മുടെ ഈ അധിക സമ്പാദ്യം പലപ്പോഴും കണ്ടു പിടിക്കപ്പെടുക.
മൂത്രവാഹിനി കുഴലിൽ കൂടി സ്റ്റോൺ യാത്ര ചെയ്യുവാനും വേദന കൊണ്ടു കാത്തു നിൽക്കാതെ ശരീരത്തെ
അസിഡിക് ഫ്രീ യാക്കി നിർത്തി ഒപ്പം നിലവിലുള്ള സ്റ്റോൺ സാവകാശം അലിഞ്ഞു പോകുവാനും സഹായിക്കും.
2 മുതൽ രണ്ടര ലിറ്റർ വരെ യൂറിൻ ശരീരത്തിൽ നിന്നും പോകുവാൻ തക്കവെള്ളം കുടിക്കുക.
കുടിവെള്ളത്തിൽ പതിമുഖം കരിങ്ങാലി തുടങ്ങിയ ഇട്ടു തിളപ്പിക്കാതിരികുക. സ്റ്റോൺ പിത്താശയത്തിൽ മാത്രമല്ലല്ലോ ഉണ്ടാകുന്നത്.
ശരീരം അസിഡിക് ആണങ്കിൽ ഒരിക്കൽ പിത്താശയ കല്ല് ഉണ്ടായി പിത്താശയം നീക്കം ചെയ്തവർക്ക് മറ്റെവിടെ എങ്കിലും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
പ്രതിരോധമാണ് ചികിത്സയേക്കാൾ മെച്ചം. അതു മറക്കരുത്.
വെള്ളം കൂടുതൽ കുടിക്കുക.
ആൽക്കലി വാട്ടർ കഴിച്ച് ശരീരം ന്യൂട്രലാക്കുക.
ദിവസഭക്ഷണത്തിൽ 20% മുതൽ 25% വരെ മാത്രം പ്രോട്ടീൻ കഴിക്കുക.
Non Veg. കഴിക്കാതിരിക്കൂ ക. (യൂറിക് ആസിഡ് കൂടും)
കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കാം.
എന്നാൽ കാൽസ്യം സപ്ളിമെൻറുകൾ കഴിക്കരുത്.
പാൽ കഴിക്കാം (അധികം പാടില്ല)
വ്യായാമം നിർബന്ധം.
റെഡ് മീറ്റ് ഒരു കാരണവശാലും കഴിക്കരുത്.
രോഗസാധ്യതയുള്ളവർ നാരങ്ങാ
അധികം ഉപയോഗിക്കാതിരിക്കുക.
മിനറൽ വാട്ടർ ഒഴിവാക്കുക.
കോളകൾ, കാഷ്യൂ നട്ട്സ്,
ചീരയുടെ ഉപയോഗം, എന്നിവ ഒഴിവാക്കുക.
പയർ വർഗ്ഗങ്ങൾ കഴിവതും മുളപ്പിച്ചു കഴിക്കുക.
ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക.
തൈര്, തക്കാളി, ചീര, ഗ്രീൻ ടീ, കാപ്പി എന്നിവ ഒഴിവാക്കണം.രോഗം വന്നവരും, രോഗസാധ്യത നിലനിൽക്കുന്നവരും, ഒഴിവാക്കേണ്ടവയാണ് പറഞ്ഞത്
ഇതുകണ്ടു ഭയപ്പെടേണ്ട.
എന്തെല്ലാം പരിഹാരമാർഗ്ഗങ്ങൾ
അസുഖം ഉണ്ടായവരും,
അസിഡിറ്റി,
യൂറിക് ആസിഡ്,
പ്രോസ്റ്റേറ്റ് പ്രശ്നം,
ലൈഫ് സ്റ്റെയിൽ രോഗങ്ങൾ,
സ്ട്രെസ്സ്, ഡ്രൈവർമാർ പോലെ
അധികസമയം ഇരുന്നു ജോലി ചെയ്യുന്നവർ, അമിതവണ്ണമുള്ളവർ,
ഇലക്കറികൾ ധാരാളം കഴിക്കുന്നവർ,
മദ്യപാനം ഉള്ളവർ, പാൽ ഉത്പന്നങ്ങൾ ധാരാളം കഴിക്കുന്നവർ,
ആനിമൽ പ്രോട്ടീൻ ധാരാളം കഴിക്കുന്നവർ,
കോളാ, കാർബണേറ്റഡ് പാനീയങ്ങൾ
എന്നിവ മിനറൽ വാട്ടർ ധാരാളം കഴിക്കുന്നവർ,
ധാരാളം നാരങ്ങാ കഴിക്കുന്നവർ,വെള്ളം കുടിക്കുന്ന ശീലം കുറവുള്ളവർ,വിറ്റാമിൻ D ശരീരത്തിൻ കൂടിയാൽ,
വ്യായാമം കുറവുള്ളവർ,എന്നിവരിൽ എല്ലാം സ്റ്റോൺ ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണന്നു അറിഞ്ഞിരിക്കുക.Uric acid metabolism, Protein metabolism, Calcium metabolism, ഇവയുടെ അസന്തുലിതാവസ്ഥയാണ് സ്റ്റോണിൻ്റെ അടിസ്ഥാന പ്രശ്നമെന്നറിയുക.അസിഡിറ്റിയും യൂറിക് ആസിഡും ഇല്ലായ്മ ചെയ്യുന്നതിനുള്ള വഴികൾ നമ്മൾ ഇവിടെയാണ് നമ്മുടെ ചർച്ച ചെയ്യുന്ന അസുഖവുമായുള്ള ബന്ധം കിടക്കുന്നത്
പറഞ്ഞു.സ്റ്റോൺ പ്രശ്നമുണ്ടായാൽ പൊട്ടിച്ചു കളയുവാനും ഒപ്പറേഷനു വിധേയമാകുന്നതിനും മുമ്പ് ഹോമിയോയിൽ ഫലപ്രദമായ മരുന്നുകൾ ഉണ്ട് എന്ന കാര്യം മറക്കരുത്.ജീവിത ശൈലിയിൽ എന്തെല്ലാം മാറ്റങ്ങൾ വരുത്തണം എന്നത് മുകളിലെ ലിസ്റ്റു നോക്കുമല്ലോ.വരാതിരിക്കാനുള്ള പ്രതിരോധത്തിൻ ആദ്യം 2 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കുക എന്നതാണ് ഈ 3 ലിറ്ററും മിനറൽ വാട്ടർ അല്ല എന്നു മറക്കരുത്പ്രോട്ടീൻ അടങ്ങിയ ധാന്യങ്ങൾ കൂടുതലും മുളപ്പിച്ചു കഴിക്കുക.ജീവിതശൈലി നിയന്ത്രിക്കുക. അമിതാഹാരം ഒഴിവാക്കുക.
സമയത്ത് ഭക്ഷണം കഴിക്കുക.
ഉറക്കത്തിൽ കൃത്യനിഷ്ഠ പാലിക്കുക.
വ്യായാമം കൃത്യമായി ചെയ്യുക.രോഗം വന്നിട്ടുള്ളവർ കരിക്കിൻ വെള്ളം ധാരാളം കുടിക്കുക,
ബാർലി വെള്ളം ധാരാളം കുടിക്കുക,
കൂവപ്പൊടി ഉപയോഗിക്കാം.കരിക്കിൻ വെള്ളത്തിൽ ധാരാളം പൊട്ടാസ്യവും മാംഗനീസും ഉണ്ട്.
ഇത് സ്റ്റോണിനെ അലിയിച്ചു കളയുവാൻ ഉപകരിക്കും.ശുദ്ധമായ ഒലിവ് ഓയിൽ അര സ്പൂൺ ഇടയ്ക്ക് കഴിക്കുന്നതും
സാധിക്കുന്നവർ പാചകത്തിൽ
ഒലീവ് ഓയിൽ ഉപയോഗിക്കുന്നതും നല്ലതാണ്.മുതിര ധാരാളം ഉപയോഗിയ്ക്കുന്നത് സ്റ്റോൺ ഇല്ലാതാക്കാൻ നല്ലതാണ്.3 or 4 glass വെള്ളത്തിൽ കുറച്ചു മുതിര വേവിച്ച് അതിൻ്റെ വെള്ളം ചെറുചൂടോടുകൂടി മൂന്നു നേരം വീതം കുടിച്ചാൽ സ്റ്റോൺ ഇല്ലാതാകും ഒപ്പം മുതിര കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും നല്ലതാണ്.സ്റ്റോൺ ഉള്ളവർ /ഒരിക്കൽ വന്നു പോയവർ മുൻകരുതൽ എന്ന നിലയിൽ അല്പം ശുദ്ധമായ ഒലിവ് നേരിട്ടു കഴിക്കുന്നതു നല്ലതാണ്.പാരമ്പര്യമായി ഈ പ്രശ്നം കണ്ടുവരാറുള്ളതു കൊണ്ട് വീട്ടിൽ ആർക്കെങ്കിലും മുൻപ് വന്നിട്ടുണ്ടെങ്കിൽ മറ്റുള്ളവർ അല്പം ശ്രദ്ധ കൂടുതൽ വയ്ക്കുക.