തിരുവനന്തപുരം: തിരുവല്ലം ജംഗ്ഷനിൽ വർദ്ധിച്ചു വരുന്ന അപകടങ്ങൾക്ക് ഒരു പരിഹാരം കാണാതെ അടിക്കടി കൂട്ടുന്ന തിരുവല്ലം ടോൾ പ്ലാസയിലെ അനധികൃതമായ ടോൾ പിരിവ് മൽസ്യത്തൊഴിലാളികളോടും നാട്ടുകൊരോടും ഉള്ള വെല്ലുവിളിയാണെന്നു നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി തിരുവല്ലത്തു ഹൈവേ അതോറിറ്റിക്ക് എതിരെ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘാടനം നിർവഹിച്ചുകൊണ്ട് നാഷണൽ ലേബർ യൂണിയൻ ദേശീയ ജനറൽ സെക്രട്ടറിയും മാണിക്യംവിളാകം കൗണ്സിലറുമായ എസ്സ് എം ബഷീർ പറഞ്ഞു,
മൽസ്യബന്ധന സീസണിൽ വിഴിഞ്ഞത്തെ ആശ്രയിക്കുന്ന വേളി മുതൽ പൂന്തുറ വരെയുള്ള മത്സ്യത്തൊഴിലാളികൾക്ക് മൽസ്യ ലഭ്യത കുറഞ്ഞ ഈ അവസരത്തിൽ വർദ്ധിച്ച ടോൾ നിരക്ക് വളരെ കഷ്ടത്തിൽ ആക്കുമെന്നും സ്വാഗത പ്രസംഗത്തിൽ പറഞ്ഞു, വിഴിഞ്ഞം ജില്ലാ പ്രസിഡന്റ് സുധീർ വിഴിഞ്ഞത്തിന്റെ അധ്യക്ഷതയിൽ ജനറൽ സെക്രട്ടറി സജീദ് പാലത്തിങ്കര സ്വാഗതം ആശംസിക്കുകയും ഡാനുസൻ നേമം നന്ദി പറയുകയും ചെയ്തു,
ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡന്റ് സഫറുള്ളഖാൻ വിഴിഞ്ഞം, അഷ്റഫ് സൈക്കോ, നേമം മണ്ഡലം പ്രസിഡന്റ് സമദ്, മാണിക്യവിളാകം മണ്ഡലം പ്രസിഡന്റ് കബീർ, കോവളം നിയോജക മണ്ഡലം പ്രസിഡന്റ് ഷംനാദ് തുടങ്ങിയവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു