‘ നന്മ ‘ പഠന ക്ലാസും അയിലം ഉണ്ണികൃഷ്ണന് ആദരവും ആഗസ്റ്റ്‌ 4ന്

തിരുവനന്തപുരം : മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 4 വെള്ളിയാഴ്ച മ്യൂസിയത്തിന് എതിർവശം സത്യൻ സ്മാരകത്തിൽ ഏകദിന പഠന ശില്പശാലയും കഥാപ്രസംഗരംഗത്ത് 50 വർഷം പൂർത്തിയാക്കിയ, നന്മയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് അയിലം ഉണ്ണികൃഷ്ണന് സ്നേഹാദരവ് നൽകുന്ന ചടങ്ങും നടക്കും. രാവിലെ 9.30 ന് നടക്കുന്ന പഠനക്ലാസ് നന്മ സംസ്ഥാന പ്രസിഡന്റ് സേവ്യർ പുൽപ്പാട്ട് ഉദ്ഘാടനം ചെയ്യും. നന്മ സർഗ്ഗവനിത സംസ്ഥാന ജനറൽ സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി, നന്മ സംസ്ഥാന വൈസ് പ്രസിഡന്റ്
കെ.പി. എസ് പയ്യനെടം തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് 4 മണിക്ക് അയിലം ഉണ്ണികൃഷ്ണന് ആദരവ് നൽകുന്ന ചടങ്ങ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.


നന്മ ജില്ലാ പ്രസിഡന്റ് ബാബു സാരംഗി അധ്യക്ഷനായിരിക്കും.നന്മ ജില്ലാ സെക്രട്ടറി സുരേഷ് ഒഡേസ സ്വാഗതം പറയും.
എംഎൽ എ മാരായ കടകംപള്ളി സുരേന്ദൻ, അഡ്വ. വി. ജോയ്, അഡ്വ. വി. കെ.പ്രശാന്ത്‌, അഡ്വ. ഐ. ബി. സതീഷ്,സി. കെ. ഹരീന്ദ്രൻ, കെ. ആൻസലൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, മുൻ എംഎൽ എ അഡ്വ. ടി.ശരത്ചന്ദ്രപ്രസാദ്,നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ
പി.കെ. രാജമോഹനൻ , കരമന ജയൻ, കേരള കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസൺ, ജനറൽ സെക്രട്ടറി പി.വിജയൻ, നന്മ സംസ്ഥാന കമ്മിറ്റി അംഗം സുനിൽ പട്ടിമറ്റം, സർഗ്ഗ വനിത ജില്ലാ സെക്രട്ടറി ശോഭന, പ്രസിഡന്റ് ശുഭ വയനാട്, നടൻ വഞ്ചിയൂർ പ്രവീൺകുമാർ, കവി കാര്യവട്ടം ശ്രീകണ്ഠൻനായർ,നന്മ ജില്ലാ ട്രഷറർ കെ. എസ്. ദാസ് തുടങ്ങിയവർ സംസാരിക്കും.

റഹിം പനവൂർ
ഫോൺ : 9946584007

Comments (0)
Add Comment