തിരുവനന്തപുരം: കപ്പൽ യാത്രക്കിടെ പക്ഷാഘാതത്തെതുടർന്ന് അ ബോധാവസ്ഥയിലായ ഫിലിപ്പീൻ സ് പൗരന് ന്യൂറോ സർജറി വിജ യകരം. തിരുവനന്തപുരം കിംസ് ഹെൽത്തിലെ മെഡിക്കൽ സംഘ ത്തിന്റെ വിദഗ്ധ ഇടപെടലിലൂടെ യാണ് തലച്ചോറിലെ അനിയന്ത്രി തമായ രക്തസ്രാവം നിയന്ത്രിച്ച് രോഗാവസ്ഥ ഭേദമാക്കിയത്.കൊളംബോയിൽനിന്ന് സൂയ കനാലിലേക്കുള്ള യാത്രാമ ധ്യേയാണ് അടിയന്തര സാഹചര്യ മുണ്ടായത്.വിഴിഞ്ഞത്തിന് 50 നോ ട്ടിക്കൽ മൈൽ അകലെ ഉൾക്ക് ടലിലാണ് 56 കാരന് പക്ഷാഘാ തം അനുഭവപ്പെട്ടത്. തീരസംരക്ഷ ണ സേനയുടെ സഹായത്തോടെ തിരുവനന്തപുരത്തെത്തിച്ചു. സി. ടി സ്കാനിൽ തലച്ചോറിനും ചുറ്റു മുള്ള പാളിക്കുമിടയിലായി രക്ത സ്രാവം സ്ഥിരീകരിച്ചു. സാധാര ണയായി റപ്ചേർഡ് അന്യൂറിസ മാണ് ഇത്തരം രക്തസ്രാവത്തിന്കാരണമാകുന്നതെന്നും അടിയ ന്തര ചികിത്സ അത്യാവശ്യമാണ ന്നും ശസ്ത്രക്രിയക്ക് നേതൃത്വം നൽ കിയ ന്യൂറോ സർജറി വിഭാഗം സീ നിയർ കൺസൽട്ടന്റ് ഡോ. ആർ. അജിത് പറഞ്ഞു. ഗുരുതരാവസ്ഥ കണക്കിലെടുത്ത് തലയോട്ടി തു റന്ന് ക്രേനിയോട്ടമി നടത്തി ക്ലിപ്പി ങ്ങിലൂടെ അന്യൂറിസവും ധമനിയു മായുള്ള ബന്ധം ഫലപ്രദമായി വി ച്ഛേദിച്ചു. ശസ്ത്രക്രിയ അഞ്ചുമണി ക്കൂർ നീണ്ടു. ഒരുമാസത്തെ ആശു പത്രി വാസത്തിനുശേഷം പൂർണ ആരോഗ്യം വീണ്ടെടുത്ത് രോഗി ഫിലിപ്പീൻസിലേക്ക് മടങ്ങി.ന്യൂറോസർജറി കൺസൾട്ടന്റു മാരായ ഡോ. അബു മദൻ, ഡോ. എൻ.എസ്. നവാസ്, ഡോ. ബോ ബി ഐപ്പ്, ന്യൂറോ അനസ്തേഷ്യ വിഭാഗം കൺസൽട്ടൻറ് ഡോ. ബി. സുഷാന്ത്, ഫിസിക്കൽ മെ ഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. ജെ നിത എന്നിവരും ചികി ത്സയുടെ ഭാഗമായി.