കേരള പ്രതിപക്ഷ നേതാവ് വി.ഡി . സതീശന് അല്‍ സുവൈദ് ഗ്രൂപ്പില്‍ സ്വീകരണം

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ കേരള പ്രതിപക്ഷ നേതാവ് വി.ഡി . സതീശന് അല്‍ സുവൈദ് ഗ്രൂപ്പില്‍ സ്വീകരണം നല്‍കി. ഗ്രൂപ്പ് കോര്‍പറേറ്റ് ഓഫീസിലെത്തിയ നേതാവിനെ
ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി.ഹംസ, ഡയറക്ടര്‍ ശൈഖ ഹംസ എന്നിവര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിശിഷ്യ തൊഴിലാളികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.അല്‍ സുവൈദ് ഗ്രൂപ്പിന്റെ സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനങ്ങളെ പ്രതിപക്ഷ നേതാവ് പ്രത്യേകം അഭിനന്ദിച്ചു.പ്രവാസി സംരംഭകരായ ഡോ.അബ്ദുറഹിമാന്‍ കരിഞ്ചോല, അഷ്‌റഫ് വട്ടത്തറ, അല്‍ സുവൈദ് ഗ്രൂപ്പ് ജീവനക്കാര്‍ എന്നിവരും സ്വീകരണത്തില്‍ പങ്കെടുത്തു.

Comments (0)
Add Comment