പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വൻഭൂരിപക്ഷത്തോടെ വിജയമുറപ്പിച്ച്‌ ചാണ്ടി ഉമ്മൻ

ഭൂരിപക്ഷം ഇപ്പോള്‍ 40,000 കടന്നിരിക്കുകയാണ്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ചാണ്ടി ഉമ്മൻ ലീഡ് നിലനിര്‍ത്തുകയാണ്. ആദ്യ ഫലസൂചന പുറത്തുവന്നപ്പോള്‍ മുതല്‍ ചാണ്ടി ഉമ്മൻ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി. തോമസിനെ ബഹുദൂരം പിന്നിലാക്കി മുന്നേറ്റം ആരംഭിച്ചിരുന്നു. സ്ട്രോങ് റൂം തുറന്നപ്പോള്‍ മുതല്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു.ഏഴ് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന ഉപതെരഞ്ഞെടുപ്പില്‍ ലിജിൻ ലാല്‍ ആയിരുന്നു എൻ.ഡി.എ സ്ഥാനാര്‍ഥി. ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പില്‍ 72.86 ശതമാനമായിരുന്നു പോളിങ്. ഇന്ന് വോട്ടെണ്ണല്‍ ആരംഭിച്ച്‌ ഏഴ് റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ റെക്കോഡ് ഭൂരിപക്ഷമായ 33,255 ചാണ്ടി ഉമ്മൻ മറികടന്നു.

Comments (0)
Add Comment