എയര്‍ഫ്രഷ്നര്‍ ഉപയോഗിച്ചാലും കുറച്ച് സമയം കഴിയുമ്ബോഴേക്കും ദുര്‍ഗന്ധം തിരികെയെത്തും. അതിനാല്‍ത്തന്നെ വീട്ടില്‍ ആരെങ്കിലും വന്നാല്‍ നിങ്ങള്‍ക്ക് സ്വയം നാണക്കേട് തോന്നുകയും ചെയ്യും.ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലത്ത് വീടിനുള്ളില്‍ ദുര്‍ഗന്ധം ഉണ്ടാകാതെ നോക്കാൻ സാധിക്കും. നനഞ്ഞ തുണികളില്‍ നിന്നാണ് പ്രധാനമായും ദുര്‍ഗന്ധം ഉണ്ടാകുന്നത്. ഉണങ്ങാൻ വേണ്ടി വസ്ത്രങ്ങള്‍ മുറിയില്‍ വിരിച്ചിടുന്നത് ഒഴിവാക്കുക.നന്നായി ഉണങ്ങിയ ശേഷം മാത്രമേ വസ്ത്രങ്ങള്‍ മുറിയിലേക്ക് കൊണ്ടുവരാകൂ. ഇത് പുഴുക്കമണം അകറ്റാൻ സഹായിക്കും. പകല്‍ സമയങ്ങളില്‍ ചെറിയ വെയിലുള്ളപ്പോള്‍ ജനല്‍ തുറന്നിടാം. ഉണങ്ങിയ ചവിട്ടി ഉപയോഗിക്കുക. വീട് എന്നും തുടച്ച് വൃത്തിയാക്കുക. ഫാൻ ഇട്ട് തറയിലെ വെള്ളം പൂര്‍ണമായും കളയുക.