മുതിരപ്പുളി തയ്യാറാക്കാം

വേണ്ട ചേരുവകൾ…

മുതിര                        ഒരു ഗ്ലാസ്സ്
മാങ്ങ                           ഒന്ന്
മഞ്ഞൾ പൊടി          കാൽ ടീസ്പൂൺ
മുളക് പൊടി             അര ടീസ്പൂൺ
ഉപ്പ്                            പാകത്തിന്
ചെറിയ ഉള്ളി              10 എണ്ണം
ചുവന്ന മുളക്                ഒന്ന്
കറിവേപ്പില                രണ്ട് തണ്ട്
കടുക്                       കാൽ ടീസ്പൂൺ
വെളിച്ചെണ്ണ         രണ്ട് ടേബിൾസ്പൂൺ

തയ്യാറാക്കേണ്ട വിധം…

വളരെ സ്വാദിഷ്ടമായ പാലക്കാടൻ പുളി. മുതിര വറുത്ത് പൊടിക്കുക. മാങ്ങ കഴുകി നുറുക്കുക. മാങ്ങയും മുതിരയും ഉപ്പ്, മഞ്ഞപ്പൊടി , മുളകുപൊടി എന്നിവ വേവിക്കുക. വേവായാൽ അതിലേക്ക് ചെറിയ ഉള്ളി, കടുക്, ചുവന്ന മുളക്, കറിവേപ്പില വറുത്ത് ചേർക്കാം. മുതിരപുളി എന്ന ഈ കറി വ്യത്യസ്തവും രുചികരവുമാണ്.

Comments (0)
Add Comment