യുകെയിലെ ഇന്ത്യൻ പ്രവാസികള്‍ക്ക് ഇന്ത്യൻ രൂപയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ നടത്താം

നാട്ടിലെ വൈദ്യുതി, ഫോണ്‍, ഗ്യാസ് ബില്‍, ഇൻഷുറൻസ്,ഡിടിഎച്ച്‌ തുടങ്ങിയ ബില്ലുകള്‍ രൂപയില്‍ തന്നെ അടയ്‌ക്കാൻ കഴിയുന്ന ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റമാണ് (ബിബിപിഎസ്) യുകെ അനുവദിക്കുക.യുണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ), നാഷനല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാൻസ്ഫര്‍ (എൻഇഇടി), വാലറ്റുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയുള്‍പ്പെടെ വിവിധ രീതികളിലൂടെ ബില്‍ പേയ്മെന്റുകളിലേക്ക് നേരിട്ട് പണമടയ്‌ക്കാൻ യുകെയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് കഴിയും.ഒമാൻ, കുവൈത്ത്, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളില്‍ ഭാരത് ബില്‍ പേയ്മെന്റ് സിസ്റ്റം ഇതിനകം പ്രവര്‍ത്തനക്ഷമമാണ്. ഇപ്പോള്‍ സംവിധാനം അതിര്‍ത്തികള്‍ മറിക്കടന്ന് യുകെയിലെത്തിയിരിക്കുകയാണ്. കാനഡ, സിംഗപ്പൂര്‍ തുടങ്ങി എൻആര്‍ഐ സാന്നിധ്യമുള്ള മറ്റു രാജ്യങ്ങളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്ന് നാഷനല്‍ പേമെന്റ് കോര്‍പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) ഭാരത് ബില്‍പേ ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ നൂപൂര്‍ ചതുര്‍വേദി പറഞ്ഞു. ജി 20 ഉച്ചകോടിയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്നൊവേഷൻ പവലിയനില്‍ സംസാരിക്കുകയായിരുന്നു ചതുര്‍വേദി.

Comments (0)
Add Comment