ലോകം ഉറ്റു നോക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഭാരതത്തിലേക്ക്

വ്യാഴാഴ്ചയാണ് അദ്ദേഹം വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും യാത്ര തിരിച്ചത്.ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് 9,10 തീയതികളില്‍ നടക്കുന്ന 18-ാമത് ജി20 ഉച്ചകോടിക്ക് ബൈഡൻ സാക്ഷ്യം വഹിക്കും. അമേരിക്കയില്‍ നിന്നും യാത്ര പുറപ്പെട്ട അദ്ദേഹം ഇന്ത്യയില്‍ മൂന്നു ദിവസമാണ് ചിലവഴിക്കുക. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി കൂടികാഴ്ചയും ബൈഡൻ നടത്തും.ജി20-യുടെ ആദ്യ ദിനമായ ശനിയാഴ്ച, ‘ഒരു ഭൂമി’ എന്ന ആശയത്തെ ആസ്പദമാക്കിയുള്ള യോഗത്തിലും രണ്ടാം ദിനം, ‘ഒരു കുടുംബം’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള യോഗത്തിലും അദ്ദേഹം സജീവമായി പങ്കെടുക്കും. തുടര്‍ന്ന് അതിഥികള്‍ക്കായി നടത്തുന്ന സല്‍ക്കാര വിരുന്നിലും അദ്ദേഹത്തിന്റെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.അവസാന ദിവസമായ ഞാറാഴ്ച മറ്റു ജി20 നേതാക്കള്‍ക്കൊപ്പം മഹാത്മാ ഗാന്ധിയുടെ സൃമിതി കുടീരത്തില്‍ സന്ദര്‍ശനം നടത്തിയ ശേഷം ബൈഡൻ ഡല്‍ഹിയില്‍ നിന്നും വിയറ്റ്‌നാമിലേക്ക് യാത്ര തിരിക്കും.

Comments (0)
Add Comment