സ്‌പാനിഷ് ഫുട്‌ബോളില്‍ പുത്തൻ താരോദയം

സ്പെയ്നിനായി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാണ്. 16 വര്‍ഷവും 52 ദിവസവുമാണ് പ്രായം. ഗാവിയുടെ റെക്കോഡാണ് മറികടന്നത്. പകരക്കാരനായെത്തി ഗോളടിച്ചു. ഇതും റെക്കോഡാണ്. മറികടന്നത് ഗാവിയെയും.യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ജോര്‍ജിയക്കെതിരെയായിരുന്നു കളി. സ്പെയ്ൻ ജയിച്ചത് 7–-1ന്. അല്‍വാരോ മൊറാട്ട ഹാട്രിക് നേടി. ഗ്രൂപ്പ് എയില്‍ ആറ് പോയിന്റുമായി രണ്ടാമതാണ് സ്പെയ്ൻ. ഡാനി ഒല്‍മോ, നിക്കോ വില്യംസ് എന്നിവരും ഗോളടിച്ചു. ആദ്യപകുതിയുടെ അവസാനമാണ് യമാല്‍ കളത്തിലെത്തിയത്. സ്പാനിഷ് ലീഗ് ചാമ്ബ്യൻമാരായ ബാഴ്സലോണയ്ക്കായി 15–-ാംവയസ്സിലായിരുന്നു അരങ്ങേറ്റം.യൂറോ യോഗ്യതാ മറ്റു മത്സരങ്ങളില്‍ ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ ടീമുകളും ജയംകണ്ടു. ക്രൊയേഷ്യ അഞ്ച് ഗോളിന് ലാത്വിയയെ തകര്‍ത്തു. സ്ലൊവാക്യയെ ഒരു ഗോളിന് മറികടന്ന പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ‘ജെ’യില്‍ കുതിച്ചു. അഞ്ചു കളിയില്‍ 15 പോയിന്റാണ്. ബ്രൂണോ ഫെര്‍ണാണ്ടസാണ് ലക്ഷ്യംകണ്ടത്. അതേസമയം, കളിയില്‍ മഞ്ഞ കാര്‍ഡ് കണ്ട സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് അടുത്ത കളിയില്‍ ഇറങ്ങാനാകില്ല. ലക്സംബര്‍ഗിനെതിരെയാണ് കളി.

Comments (0)
Add Comment