2023-ഓഗസ്റ്റിലെ ജനപ്രീതിയില്‍ മുന്നിലുള്ള നടൻമാരെ പ്രഖ്യാപിച്ച്‌ ഓര്‍മാക്സ് മീഡിയ

ജനപ്രീതിയില്‍ മുന്നിലുള്ള അഞ്ച് നായക നടന്മാരുടെ ലിസ്റ്റ് ആണ് അവര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഓരോ ഭാഷയിലുള്ള സിനിമകളിലെയും താരങ്ങളുടെ ജനപ്രീതിയുള്ള ഏറ്റക്കുറച്ചിലുകള്‍ ലിസ്റ്റ് ഔട്ട് ചെയ്യാറുള്ള സ്ഥാപനമാണ് ഓര്‍മാക്സ് മീഡിയ. ഇപ്പോഴിതാ മലയാളത്തിലെ നായക നടന്മാരുടെ പുതിയ പോപ്പുലര്‍ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ്.

ഓഗസ്റ്റിലെ ലിസ്റ്റ് ഇങ്ങനെ.

1. മോഹന്‍ലാല്‍

2. മമ്മൂട്ടി

3. ടൊവിനോ തോമസ്

4. ദുല്‍ഖര്‍ സല്‍മാന്‍

5. ഫഹദ് ഫാസില്‍

ഇതില്‍ ഒന്നാമതെത്തിയിരിക്കുന്നത് മലയാലത്തിന്റെ സ്വന്തം സ്വകാര്യ അഹങ്കാരമായ മോഹൻലാലാണ്. രണ്ടാമത്തെത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ , ഫഹദ് ഫാസില്‍ എന്നിവരാണ് തൊട്ടടുത്ത നിരകളില്‍ സ്ഥാനം നേടിയിരിക്കുന്നത്. എന്നാല്‍ 2022 ലെ ജനപ്രീതിയുടെ അടിസ്ഥാനത്തിലുള്ള വാര്‍ഷിക ലിസ്റ്റില്‍ നിന്ന് ഒരാളുടെ പേര് മാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്ന ഒരു താരത്തിന് പകരം മറ്റൊരാള്‍ ഇടംപിടിച്ചു എന്നതാണ് അതില്‍ ശ്രദ്ധേയം.നേരത്തെ പൃഥ്വിരാജ് സുകുമാരനാണ് ആദ്യ അഞ്ചില്‍ നിന്ന് പുതിയ ലിസ്റ്റില്‍ പുറത്തായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ പൃഥ്വിരാജ് മൂന്നാം സ്ഥാനത്ത് ആയിരുന്നു. ഈ താരത്തിന് പകരം ഇടം നേടിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനും. ഓഗസ്റ്റ് മാസത്തിലെ പോപ്പുലര്‍ ലിസ്റ്റില്‍ ദുല്‍ഖര്‍ നാലാം സ്ഥാനത്താണ്.

Comments (0)
Add Comment