ഗസ്സയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

നെറ്റ്ബ്ലോക്കിനെ ഉദ്ധരിച്ച്‌ അല്‍ ജസീറയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.റിയല്‍ ടൈം ഡാറ്റ പ്രകാരം ഗസ്സയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചതായി നെറ്റ്ബ്ലോക്ക്സ് ട്വിറ്ററിലൂടെ അറിയിച്ചു.ഗസ്സയില്‍ ക്രമേണ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടെന്ന് പ്രദേശത്തുള്ള മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. ജേണലിസ്റ്റുകള്‍ക്കും സമൂഹമാധ്യമ ഉപയോക്താക്കള്‍ക്കും വൈ-ഫൈ ഉപയോഗിച്ച്‌ ഇന്റര്‍നെറ്റ് കണക്‌ട് ചെയ്യാൻ സാധിച്ചു. ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതോടെ ഗസ്സാനിവസികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ഇപ്പോള്‍ ആശയവിനിമയം നടത്താൻ സാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെ വാര്‍ത്തവിനിമയ സംവിധാനങ്ങളുടെ അഭാവം ഗസ്സയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് യു.എൻ അറിയിച്ചിരുന്നു. ഇത് ഗസ്സയിലെ നിലവിലെ യാഥാര്‍ഥ്യം പുറംലോകത്തെത്തിക്കാൻ തടസ്സമാകുന്നുണ്ട്. ഗസ്സയിലെ ജനങ്ങളുടെ അവസ്ഥയെ സംബന്ധിച്ച്‌ വളരെ കുറച്ച്‌ വിവരങ്ങള്‍ മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുറത്ത് വന്നതെന്നും യു.എൻ വ്യക്തമാക്കിയിരുന്നു. വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ നിലച്ചത് മൂലം ജനങ്ങള്‍ക്ക് സഹായമെത്തിക്കാൻ സാധിക്കുന്നില്ല. ജനങ്ങളുടെ ജീവൻ രക്ഷിക്കാനായി യു.എൻ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ലഭിക്കുന്നില്ലെന്ന് ഏജൻസി അറിയിച്ചിരുന്നു.ഒക്ടോബര്‍ 27 മുതലാണ് ഗസ്സയുമായുള്ള ബന്ധം നഷ്ടമായത്. ലാൻഡ്ലൈൻ, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളൊന്നും ലഭ്യമാകുന്നില്ലെന്നും യു.എൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗസഅതേസമയം, യു.എൻ സുരക്ഷാസമിതി തിങ്കളാഴ്ച യോഗം ചേരും. ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് യു.എൻ സുരക്ഷാസമിതിയില്‍ കൊണ്ടു വന്ന പ്രമേയങ്ങളൊന്നും പാസായിരുന്നില്ല. സമ്ബൂര്‍ണ്ണ വെടിനിര്‍ത്തലോ താല്‍ക്കാലിക വെടിനിര്‍ത്തലോ ലക്ഷ്യമിട്ട് നാല് പ്രമേയങ്ങളാണ് യു.എൻ രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്.

Comments (0)
Add Comment