തിരുവനന്തപുരം കരമന ആദി പരാശക്തിക്ഷേത്രത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നവരാത്രി മഹോത്സവം

നവരാത്രി മഹോത്സവം ….: ….: തിരുവനന്തപുരം കരമന ആദി പരാശക്തിക്ഷേത്രത്തിൽ സ്വാമി സത്യാനന്ദ സരസ്വതി നവരാത്രി മഹോത്സവം സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ ഉദ്ഘാടനം ചെയ്തു. ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ അദ്ധ്യക്ഷത വഹിച്ചു. ലാവണ്യ മനോജിന്റെയും , ഗൗരി ബാബുരാജിന്റെയും സംഗീത കച്ചേരി നടന്നു. രണ്ടാം ദിനത്തിൽ പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച ദേവഗീതങ്ങൾ പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ അധ്യക്ഷതയിൽ സ്വാമി അശ്വതി തിരുന്നാൾ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ മുഖ്യപ്രഭാഷണം നടത്തി. സ്വാമിനി രാധ സ്വാഗതം ആശംസിച്ചു. അജയ് വെള്ളരിപ്പണ, സ്വാമിനി അശ്വതി ലക്ഷ്മി എന്നിവർ ആശംസകൾ അർപ്പിച്ചു. അസ്നയുടെ നൃത്തവും, അജയ് വെള്ളരിപ്പണ, ശങ്കർ ഋഷിമംഗലം, യമുന ചേർത്തല, വിജു ചേർത്തല, ചന്ദ്രശേഖർ , ആതിര മാലിനി എന്നിവർ നയിച്ച ഗാനമേളയും നടന്നു.

Comments (0)
Add Comment