പട്ടം ജി രാമചന്ദ്രൻ നായർ സ്മാരക സാഹിത്യവേദി ഏർപ്പെടുത്തിയിട്ടുളള 2023-ലെ സാഹിത്യവേദി പുരസ്ക്കാരത്തിന് പ്രമുഖ കവിയും സാഹിത്യകാരനുമായ ശ്രീ. സുദർശൻ കാർത്തികപറമ്പിൽ-നെ തെരഞ്ഞെടുത്തിരിക്കുന്നു

പ്രശസ്ത ചരിത്രകാരനും സാഹിത്യകാരനുമായിരുന്ന
പട്ടം ജി. രാമചന്ദ്രൻ നായരുടെ സ്മരണയ്ക്കായി പട്ടം ജി രാമചന്ദ്രൻ നായർ സ്മാരക സാഹിത്യവേദി ഏർപ്പെടുത്തിയിട്ടുളള 2023-ലെ സാഹിത്യവേദി പുരസ്ക്കാരത്തിന് പ്രമുഖ കവിയും സാഹിത്യകാരനുമായ ശ്രീ. സുദർശൻ കാർത്തികപറമ്പിൽ-നെ തെരഞ്ഞെടുത്തിരിക്കുന്നു. പതിനോരായിരത്തി ഒരുന്നൂറ്റി പതിനൊന്നു രൂപയും (രൂപ 11111/-) പ്രശസ്തി പത്രവും ശിൽപവും അടങ്ങിയ പുരസ്ക്കാരം 2023 നവംബർ 8-ന്
വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ (TNG Hall) നടത്തുന്ന പട്ടം ജി. രാമചന്ദ്രൻ നായരുടെ ഒൻപതാമത് അനുസ്മരണ സമ്മേളനത്തിൽ വച്ച് ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ സമ്മാനിക്കും, ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച പട്ടം. ജി. രാമചന്ദ്രൻ നായരുടെ ജീവചരിത്രം സ: പന്ന്യൻ രവീന്ദ്രനു നൽകി പ്രകാശനം ചെയ്യുന്നതുമാണെന്ന് സാഹിത്യവേദി ആർ. ബിന്ദുചന്ദ്രൻ പട്ടം എന്നിവർ അറിയിച്ചു.
ജനറൽ സെക്രട്ടറി


Sd/-
അഡ്വ. വി.എസ്. ഹരീന്ദ്രനാഥ് പ്രസിഡന്റ്
Sd/-
ആർ. ബിനു ചന്ദ്രൻ പട്ടം ജനറൽ സെക്രട്ടറി

Comments (0)
Add Comment