ഫിംഗര്‍ പ്രിൻ്റ് സെക്യൂരിറ്റി ഫീച്ചറുമായി പെൻഡ്രൈവ്

ജമ്ബ് ഡ്രൈവ് എഫ് 35 എന്ന പേരിലാണ് പെൻഡ്രൈവ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 300MB/s റീഡ് സ്പീഡോടുകൂടിയ ഒരു USB 3.0 ഡ്രൈവ് ആണിത്.ജോലി സംബന്ധമായ കാര്യങ്ങള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഫോട്ടോ, വീഡിയോ എന്നിങ്ങനെ കൈകാര്യം ചെയ്യേണ്ടതായി വരാറുണ്ട്. ഇവ കൈമാറ്റം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും പെൻഡ്രൈവുകളാണ് പ്രധാനമായും ആശ്രയിക്കുന്നത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഡാറ്റയുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് വെല്ലുവിളി നേരിടുന്ന കാര്യമാണ്. പെൻഡ്രൈവ് കയ്യില്‍ ലഭിക്കുന്ന ആര്‍ക്കും ഇതില്‍ നിന്നും ഡാറ്റ കൈക്കലാക്കാൻ സാധിക്കും.ഇവയിലേക്ക് ആക്‌സസ് നേടാൻ എളുപ്പം സാധിക്കുമായിരുന്നു. ഫിംഗര്‍പ്രിന്റ് സുരക്ഷാ സംവിധാനത്തോടുകൂടി എത്തുന്ന ലെക്‌സറിന്റെ ജമ്ബ് ഡ്രൈവ് എഫ് 35 വിരലടയാളം ഉപയോഗിച്ച്‌ സുരക്ഷ ഉറപ്പുവരുത്താൻ സാധിക്കും. ഇതിനാല്‍ മറ്റാര്‍ക്കും എളുപ്പത്തില്‍ ആക്‌സസ് ചെയ്യാൻ കഴിയില്ല എന്നതാണ് പ്രത്യേകത. ഇതില്‍ ഉള്‍പ്പെടുത്തുന്ന ഡാറ്റ സുരക്ഷിതമാക്കാൻ 256 AES എൻക്രിപ്ഷൻ സ്റ്റാൻഡേര്‍ഡിനെയാണ് ആശ്രയിക്കുന്നത്. 10 വിരലടയാളങ്ങള്‍ക്ക് വരെ ആക്‌സസ് ചെയ്യുവാനാകുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒറ്റ സെക്കൻഡില്‍ തന്നെ പെൻഡ്രൈവ് ഡാറ്റ ആക്സസ് ചെയ്യാൻ ഇതിലെ അള്‍ട്രാ ഫാസ്റ്റ് റെക്കഗ്‌നിഷൻ സഹായിക്കും. F35ന് സോഫ്റ്റ്വെയര്‍ ഡ്രൈവറുകള്‍ ആവശ്യമില്ല. ഡ്രൈവ് പ്ലഗ് ഇൻ ചെയ്ത് പാസ്വേഡ് രൂപീകരിക്കാനും വിരലടയാളം ഉപയോഗിച്ച്‌ സുരക്ഷിതമാക്കാനും മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്ത ആപ്ലിക്കേഷൻ ഉപയോഗിക്കാം. 256-ബിറ്റ് എഇഎസ് എൻക്രിപ്ഷൻ, മൂന്ന് വര്‍ഷത്തെ പരിമിത വാറന്റി.

Comments (0)
Add Comment