മുഖക്കുരുമൂലം ബുദ്ധിമുട്ടുന്ന നിരവധിയാളുകളുണ്ട്;മൂന്ന് അല്ലി വെളുത്തുള്ളി ഉണ്ടെങ്കില്‍ മുഖക്കുരുവിനെ അകറ്റാം

ഇതിനെ തുരത്താൻ വേണ്ടി കണ്ണില്‍ക്കണ്ട ക്രീമുകളൊക്കെ വാങ്ങി പോക്കറ്റ് കാലിയായവരും ഉണ്ട്. പലപ്പോഴും നിരാശയായിരിക്കും ഫലം. ചില സന്ദര്‍ഭങ്ങളിലാകട്ടെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും.\മുഖക്കുരുവിനെ അകറ്റാനുള്ള മരുന്ന് നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട്. എന്തെണെന്നല്ലേ? വെളുത്തുള്ളിയാണ് ആ മരുന്ന്. ആന്റി ഓക്സിഡന്റുകളടങ്ങിയിരിക്കുന്ന വെളുത്തുള്ളി അലര്‍ജിയും ചര്‍മ പ്രശ്നങ്ങളും ഒക്കെ അകറ്റാൻ സഹായിക്കുന്നു. മൂന്നോ നാലോ അല്ലി വെളുത്തുള്ളിയെടുത്ത് പേസ്റ്റ് രൂപത്തിലാക്കി, മുഖക്കുരു ഉള്ള സ്ഥലത്ത് പുരട്ടണം. നല്ല നീറ്റല്‍ അനുഭവപ്പെടും. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇങ്ങനെ ചെയ്താല്‍ ഈ സൗന്ദര്യ പ്രശ്നത്തിന് ആശ്വാസം ലഭിക്കും.വെളുത്തുള്ളി പേസ്റ്റിലേക്ക് കുറച്ച്‌ കറ്റാര്‍വാഴ ജെല്‍ ചേര്‍ത്ത് മുഖക്കുരുവില്‍ പുരട്ടിയാല്‍ ഫലം ഇരട്ടിക്കും. പത്ത് മിനിട്ടിന് ശേഷം കഴുകിക്കളയാം. പതിവായി ഇങ്ങനെ ചെയ്താല്‍ മുഖക്കുരുവിനെയും പാടുകളെയും അകറ്റാൻ സാധിക്കും. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, ഏതെങ്കിലും വസ്തുക്കളോട് അലര്‍ജിയോ മറ്റോ ഉള്ളയാളാണ് നിങ്ങളെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഒന്നും മുഖത്ത് പുരട്ടരുത്.

Comments (0)
Add Comment