യുറുഗ്വേ താരത്തിന്റെ കടുത്ത ടാക്ലിങ്ങിനു വിധേയനായ നെയ്‌മറുടെ കാല്‍മുട്ടിനാണു പരുക്കുപറ്റിയത്. സ്‌ട്രെച്ചറിലാണ് താരത്തെ കളത്തിനു പുറത്തേക്കു കൊണ്ടുപോയത്.
ആഴ്‌ചകളോളം നെയ്‌മറിനു പുറത്തിരിക്കേണ്ടിവരുമെന്നും ഒരുപക്ഷേ, സീസണില്‍ ഇനി കളത്തിലിറങ്ങാന്‍ സാധിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. നെയ്‌മറിനേറ്റ പരുക്ക് സൗദി ക്ലബ് അല്‍ ഹിലാലിനും തലവേദനയായിട്ടുണ്ട്.
അടുത്തമാസം എ.എഫ്.സി. ചാമ്ബ്യന്‍സ് ലീഗിലെ മുംബൈ സിറ്റി എഫ്.സി. മത്സരത്തിനായി ഇന്ത്യയിലെത്തുന്ന അല്‍ ഹിലാലിനൊപ്പം നെയ്‌മറുമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍, പരുക്കേറ്റതോടെ താരം നവംബര്‍ ആറിനു മുംബൈയില്‍ നടക്കുന്ന മത്സരത്തിനെത്തുമോയെന്നു സംശയമാണ്.