കിയയുടെ എല്ലാ ഇലക്‌ട്രിക് വാഹനങ്ങളിലും ഈ സാങ്കേതികവിദ്യ ക്രമേണ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. ഉടൻ വിപണിയിലെത്തുന്ന കിയ ഇവി 9 ല്‍ (Kia EV9) ആയിരിക്കും ഇത് ആദ്യമായി അവതരിപ്പിക്കുക. ചാര്‍ജിംഗ് എളുപ്പമാക്കാനും മാനുവല്‍ ഇടപെടല്‍ കുറക്കാനുമാണ് ഈ സാങ്കേതിക വിദ്യകൊണ്ട് ഉദ്ദേശിക്കുന്നത്.സാധാരണയായി ചാര്‍ജിംഗ് പോയിന്റില്‍ ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ട് വേരിഫൈ ചെയ്യേണ്ടതുണ്ട്. ആര്‍എഫ്‌ഐഡി (RFID) കാര്‍ഡുകള്‍ അല്ലെങ്കില്‍ കിയ ചാര്‍ജ് പോലുള്ള മൊബൈല്‍ ആപ്പുകള്‍ ഉപയോഗിച്ചാണ് ഈ വേരിഫിക്കേഷൻ ചെയ്യേണ്ടത്. എന്നാല്‍ , ‘പ്ലഗ് ആൻഡ് ചാര്‍ജ്’ സാങ്കേതിക വിദ്യ പൂര്‍ണമായും ഓട്ടോമാറ്റിക് ആണ്. ഇവിടെ ഇത്തരം വേരിഫിക്കേഷൻ ആവശ്യമില്ല. മറ്റ് ആപ്പുകളുടെ സഹായവും വേണ്ട.ഈ സാങ്കേതികവിദ്യ ഉപയോക്താക്കള്‍ക്ക് വളരയെധികം സഹായകരമാകുമെന്നാണ് കമ്ബനിയുടെ അവകാശവാദം. ഇത് പൂര്‍ണമായും സുരക്ഷിതമാണെന്നും കമ്ബനി പറയുന്നു. ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സഹായത്തോടെയാണ് പ്ലഗ് ആൻഡ് ചാര്‍ജിങ്ങ് നടക്കുന്നത്. പ്ലഗ് ആൻഡ് ചാര്‍ജ് എന്നത് പ്രധാനമായും വാഹനത്തിലുള്ള ഒരു വേരിഫിക്കേഷൻ രീതിയാണ്. ചാര്‍ജിംഗ് ആരംഭിക്കുന്നതിന് മുൻപ് ഉപഭോക്താവിന് അവരുടെ വാഹനത്തെ എളുപ്പത്തില്‍ ചാര്‍ജിംഗ് സ്റ്റേഷനുമായി ബന്ധിപ്പിക്കാനാകും.