വ്യോമാക്രമണത്തില്‍ ഗാസയിലെ 33 മസ്ജിദുകള്‍ തകര്‍ന്നു

ഒക്‌ടോബര്‍ 7 മുതല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 33 മസ്ജിദുകളാണ് തകര്‍ന്നതെന്ന് ഗാസ ആസ്ഥാനമായുള്ള എൻഡോവ്‌മെന്റ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം പറഞ്ഞു.മന്ത്രാലയത്തിന്റെ ആസ്ഥാനം, ഖുറാൻ റേഡിയോ സ്റ്റേഷൻ, എന്നിവയും ഇസ്രായേല്‍ ആക്രമണത്തില്‍ തകര്‍ന്നു.മൂന്ന് പള്ളികള്‍ക്ക് ഭാഗികമായും കേടുപാടുകളുണ്ട് . മാത്രമല്ല ഹമാസിന്റെ റോക്കറ്റ് മാൻ ഹസൻ അല്‍ അബ്ദുല്ല ആക്രമണത്തില്‍ കൊല്ലപ്പെട്ടു . വടക്കൻ ഗാസയില്‍ നിന്ന് ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തതിന് ഉത്തരവാദി അബ്ദുള്ളയായിരുന്നു.അതിനിടെ ഹമാസ് പ്രതിനിധികള്‍ മോസ്കോയിലെത്തി റഷ്യൻ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബന്ദികളാക്കിയ വിദേശ പൗരന്മാരുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്താനാണ് ഹമാസ് അംഗം അബു മര്‍സൗക്കിന്റെ നേതൃത്വത്തിലുള്ള സംഘം മോസ്കോയിലെത്തിയതെന്ന് റഷ്യൻ‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. ബന്ദികളാക്കിയവരുടെ കൂട്ടത്തില്‍ റഷ്യൻ പൗരരും ഉള്ളതായാണു വിവരം

Comments (0)
Add Comment