സുവര്‍ണ താരങ്ങള്‍ക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി

സായ് എല്‍.എൻ.സി.പി.ഇയുടെ ആഭിമുഖ്യത്തിലാണ് താരങ്ങളെ വരവേറ്റത്. 4 X 400 മീറ്റര്‍ റിലേയില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍ 4 X 400 മീറ്റര്‍ വനിത റിലേയില്‍ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര എന്നിവരാണ് നാട്ടില്‍ മടങ്ങിയെത്തിയത്. സായ് എല്‍.എൻ.സി.പി പ്രിൻസിപ്പലും റീജണല്‍ ഹെഡുമായ ഡോ. ജി കിഷോര്‍ , സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് യു ഷറഫലി ,എല്‍.എൻ.സി.പി അക്കാദമിക്ക് ഇൻ ചാര്‍ജ് ഡോ. പ്രദീപ് ദത്ത , അസിസ്റ്റൻറ് ഡയറക്ടര്‍ ആരതി പി ,നാഷണല്‍ കോച്ചിങ് ക്യാമ്ബ് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് വിമനത്താവളത്തില്‍ എത്തിയ താരങ്ങളെ സ്വീകരിച്ചത്. രണ്ടാം സംഘം നാളെ തിരുവനന്തപുരത്ത് എത്തും.

Comments (0)
Add Comment