അനാവശ്യ സമരങ്ങളുടെ പിന്നിൽ പോകുന്ന പാർട്ടി അല്ല മുസ്ലിം ലീഗ് ;ഹാജി എച്ച്. ഷംസുദ്ദീൻ

തിരു : അനാവശ്യ സമരങ്ങൾ നടത്തിയും ആവശ്യമില്ലാത്ത പ്രഖ്യാപനങ്ങൾ നടത്തിയും മുന്നോട്ടുപോകുന്ന പാർട്ടി അല്ല മുസ്ലിം ലീഗ് എന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സമിതി അംഗവും, ജില്ലാ ലീഗ് വൈസ് പ്രസിഡന്റുമായ ഹാജി ഷംസുദ്ദീൻ പ്രസ്താവിച്ചിരിക്കുന്നു.
വൈദ്യുതി വർദ്ധനവിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ ആഹ്വാനം അനുസരിച്ച് തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് അരികിലുള്ള ചാക്ക കെ. എസ്. ബി. ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ സമൂൽഘടനം ചെയ്യുകയായിരുന്നു ഷംസുദ്ദീൻ ഹാജി.
സാധാരണ മനുഷ്യന്റെ നിത്യജീവിത ഉപയോഗവുമായി ബന്ധമുള്ള കറണ്ടിന്റെ ചാർജ് കൂടി കൂട്ടി കുടില് കഴിയുന്നവരെ കൊല്ലിക്കുവാനുള്ള കരുനീക്കങ്ങൾ ആണ് അധികൃതർ അവലംബിച്ചിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പാവപ്പെട്ടവന്റെ പെൻഷൻ കൊടുക്കുന്നതിനു ഫണ്ടില്ല എന്നും പറയുന്ന പിണറായി സർക്കാർ കോടികൾ കൊള്ളയടിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് ഗുലാം മുഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ കേരള പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി കലാപ്രേമി ബഷീർ ബാബു, ജനറൽ സെക്രട്ടറി അഷറഫുദ്ദീൻ ഹാജി, വള്ളക്കടവ് വാർഡ് ലീഗ് പ്രസിഡന്റ് ഷംഷീർ, പെരുന്താന്നി വാർഡ് വൈസ് പ്രസിഡന്റ് കാരുണ്യ സുധീർ, വനിത ലീഗ് പ്രസിഡന്റ് ആതിര, നാസിമൂദീൻ, പ്രവാസി ലീഗ് സംസ്ഥാന കൗൺസിൽ മെമ്പർ മുഹമ്മദ് മാഹിൻ എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment