ഇൻഡിവുഡ് ഫിലിം ക്ലബ് ഉദ്ഘാടനം

കൊച്ചി : ഇടപ്പള്ളി പയസ് ഗേൾസ് ഹൈസ്കൂളിൽ ഇൻഡിവുഡ് ഫിലിം ക്ലബ്ബ് ആരംഭിച്ചു . ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനം സിനിമാ താരം വിയാൻ നിര്‍വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജെയിൻ തോമസ് അധ്യക്ഷത വഹിച്ചു. വരും തലമുറയിലെ സിനിമ മേഖലയോട് താല്പര്യമുള്ളവരെ വാര്‍ത്തെടുക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ സ്‌കൂള്‍ തലം മുതല്‍ സര്‍വകലാശാല തലം വരെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്‍ഡിവുഡിന്റേത്.


ഇൻഡിവുഡ് ഫിലിം
ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി സിനിമ വ്യവസായത്തെക്കുറിച്ച് മനസിലാക്കുന്നതിനും മേഖലയിൽ മികവ് തെളിയിച്ചവരെ കുറിച്ച് പഠിക്കുന്നതിനും സഹായിക്കുന്ന ചർച്ചകൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും എന്ന് വിയാൻ പറഞ്ഞു. അധ്യാപിക രമ്യ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ നിമ്മി ടി. എസ് നന്ദി പറഞ്ഞു. ബാലജനസഖ്യം രക്ഷാധികാരി ജലീൽ താനത്ത്, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Comments (0)
Add Comment