വിളപ്പിൽശാല:പഴയകാലത്തുള്ള കുടുംബങ്ങളുടെ അങ്കബലവും ബന്ധങ്ങളും ഇപ്പോൾ കുറഞ്ഞുവരുന്ന കാലമാണെന്ന് വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹൻ അഭിപ്രായപ്പെട്ടു. പഴയകാല അമ്മമാർ മക്കളെ ഉപദേശിച്ചു അവരോടൊപ്പം നിർത്തുവാൻ ശ്രമിക്കുന്നു എന്നാൽ ഇപ്പോഴുള്ള മക്കൾ അമ്മമാരെ കാണുന്നത് മാസത്തിൽ ഒന്നായി ചുരുങ്ങുന്നു എന്നും കുടുംബബന്ധങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും അവർ അഭിപ്രായപ്പെട്ടു. വിളപ്പിൽശാല പടവൻകോട് ആസിഫ് വില്ലയിൽ സംഘടിപ്പിച്ച കസിൻസ് ഗ്രൂപ്പിലെ പ്രതിഭകളെ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ഈ പ്രവണത നേരത്തെ സിറ്റിയിലാണെങ്കിൽ ഇപ്പോൾ ഗ്രാമങ്ങളിലും ഇവ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന് അവർ പറഞ്ഞു. ചടങ്ങിൽ കൃപ ചാരിറ്റി സെക്രട്ടറി എം മുഹമ്മദ് മാഹീൻ അധ്യക്ഷത വഹിച്ചു പ്രവാസി ബന്ദ് ഡോക്ടർ എസ് അഹമ്മദിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. മുതിർന്ന പത്രപ്രവർത്തകൻ കലാപ്രേമി ബഷീർ ബാബു, അശ്വതി കമാലിദീൻ, പടവൻകോട് ജമാഅത്ത് പ്രസിഡന്റ് എം.എ റഹീം, ജനകീയ സമിതി സെക്രട്ടറി നൂറ് മുഹമ്മദ് പങ്കെടുത്തു സംസാരിച്ചു. ഗ്രാൻഡ്ഫിനാലെ മത്സര വിജയികളായ സലീന നൈസാം,ഹസീന, സീനാ ശാനവാസ്, ഷീജ പുത്തൻപാലം, ഷെറീന മാഹിൻ തുടങ്ങിയവർക്ക് പഞ്ചായത്ത് പ്രസിഡന്റ് മൊമെന്റുകൾ വിതരണം ചെയ്തു. സോഫിയ നാസർ സ്വാഗതവും എസ് റസിയ ബീവി നന്ദി രേഖപ്പെടുത്തി. തിരുവനന്തപുരത്തെ വൃദ്ധസദനങ്ങൾ സന്ദർശിച്ചു അവിടുത്തെ അന്ത്യവാസികൾ ഭക്ഷണം നൽകുന്ന പുതിയ പദ്ധതിക്ക് കസിൻസ് ഗ്രൂപ്പ് രൂപം നൽകിയതായി കൺവീനർമാരായ ഫാത്തിമി, സുൽഫിക്കർ, സമീറ, സൈനബ തുടങ്ങിയവർ അറിയിച്ചു