തിരുവനന്തപുരം :തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ്, കിംസ് ഹെൽത്ത് ,എക്സൈസ് ഡിപ്പാർട്മെന്റ്, തിരുവനന്തപുരം പ്രെസ്സ് ക്ലബ് എന്നിവർ സംയുക്തമായി വർണോത്സവം സംഘടിപ്പിച്ചു.തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ചു രാവിലെ 9.45 നു ഉദ്ഘാടനം നടന്നു.
വർണോത്സവത്തിൽ തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ഉം വിമുക്തി മാനേജർ ഉം ആയ ശ്രീ അജയ് കെ ആർ സ്വാഗതം അറിയിക്കുകയും സെലിബ്രിറ്റി യൂണിസെഫ് സപ്പോർട്ടർ ഉം കേരള സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് അംബാസ്സഡർ ശ്രീ. ഗോപിനാഥ് മുതുകാട് വർണോത്സവം ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു .കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ ഉം മാനേജിങ് ഡയറക്ടർ ഉം ആയ ഡോക്. എം ഐ സഹാദുല്ലാഹ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവനന്തപുരം പ്രെസ്സ് ക്ലബ് പ്രസിഡന്റ് ശ്രീ. രാധാകൃഷ്ണൻ പ്രേത്യേക മായി സംസാരിച്ചു. തിരുവനന്തപുരം കേരള ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഹരീന്ദ്രൻ കെ നന്ദിയും അറിയിച്ചു.