ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റില്‍ ഔഷധസസ്യ കര്‍ഷകസംഗമം ഡിസംബര്‍ 5 ന്

തിരുവനന്തപുരം: ഡിസംബര്‍ 1 മുതല്‍ 5 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലിനോടനുബന്ധിച്ച് ഔഷധസസ്യ കര്‍ഷകസംഗമം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 5 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെയാണ് മെഡിസിനല്‍ പ്ലാന്‍റ് ആന്‍ഡ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍  (എഫ് പിഒ) മീറ്റ് നടത്തുന്നത്.
ഔഷധസസ്യ കൃഷിയില്‍ താല്‍പര്യമുള്ളവര്‍ക്കും കര്‍ഷകര്‍ക്കും സംഘടനകള്‍ക്കും പ്രയോജനപ്പെടുന്നതായിരിക്കും ഈ പരിപാടി. കര്‍ഷകര്‍ക്കും ഔഷധസസ്യങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്കും രജിസ്ട്രേഷന്‍ സൗജന്യമായിരിക്കും. 10 പ്രതിനിധികളെ വരെ പങ്കെടുപ്പിക്കുന്ന എഫ് പിഒയ്ക്ക് 500 രൂപ രജിസ്ട്രേഷന്‍ ഫീസ് ഈടാക്കും.താല്‍പര്യമുള്ളവര്‍ക്ക് സെന്‍റര്‍ ഫോര്‍ ഇന്നൊവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍റെ (സിഐഎസ്എസ്എ) വെള്ളയമ്പലം ഉദാരശിരോമണി റോഡിലെ ഓഫീസില്‍ (യുഎസ്ആര്‍എ-146)  പ്രവര്‍ത്തിക്കുന്ന ജിഎഎഫിന്‍റെ രജിസ്ട്രേഷന്‍ ഡെസ്കില്‍ നേരിട്ടോ medfpo@gafindia.org  എന്ന ഇമെയില്‍ വിലാസത്തിലോ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9567778945, 9495554069, 9447702102.

Comments (0)
Add Comment