തിരുവനന്തപുരം ന​ഗത്തിൽ വാഹനങ്ങളിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്, ​ഗതാ​ഗത നിയന്ത്രണം, നിർദ്ദിഷ്ടസ്ഥലങ്ങളിൽ മാത്രം പാർക്കിങ്

തിരുവനന്തപുരം: ഇന്ന് മുതല്‍ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. നവംബർ ഒന്നുമുതൽ ഈ മാസം ഏഴുവരെ നടക്കുന്ന കേരളീയം 2023- ന്റെ ഭാഗമായാണ് തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തിയത്. വെള്ളയമ്പലം മുതല്‍ ജിപിഒ വരെ വൈകുന്നേരം ആറുമണി മുതല്‍ 10 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഈ പ്രദേശങ്ങളിൽ ഇലക്ട്രിക് ബൃസുകൾ സൗജന്യ യാത്ര ഒരുക്കുന്നുണ്ട്. 20 ഇലക്ട്രിക് ബസുകളാണ് ഇതിനായി സർവ്വീസ് നടത്തുന്നത്.ലോകത്തിന് മുൻപിൽ കേരളത്തെ അവതരിപ്പിക്കുന്ന ‘കേരളീയം’ പരിപാടിക്ക് ഇന്ന് തുടക്കം. കേരളീയം 2023 ന്റെ ഉദ്ഘാടനം രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.

Comments (0)
Add Comment