പൊതുജനങ്ങള്‍ക്ക് നാളെയും മറ്റന്നാളും (നവംബര്‍ 26, 27) മില്‍മ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാം

തിരുവനന്തപുരം: ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് നാളെയും മറ്റന്നാളും (നവംബര്‍ 26, 27) മില്‍മയുടെ തിരുവനന്തപുരം ഡെയറി സന്ദര്‍ശിക്കാന്‍ അവസരം. രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് സന്ദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ക്ലാസുകള്‍, പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.
പാല്‍, തൈര്, നെയ്യ്, ഐസ്ക്രീം, പനീര്‍ തുടങ്ങിയവയുടെ ഉത്പാദനം കാണാനും ഡെയറിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസ്സിലാക്കാനുമുള്ള സൗകര്യമുണ്ടായിരിക്കും.നെയ്യ്, ബട്ടര്‍, പനീര്‍, പേഡ, ഐസ്ക്രീമുകള്‍, ഗുലാബ് ജാമുന്‍, പാലട, ചോക്കലേറ്റുകള്‍, സിപ് അപ്, മില്‍ക്ക് ലോലി, മാംഗോ ജൂസ്, റസ്ക്ക്, ഫ്ളേവേര്‍ഡ് മില്‍ക്ക്, കപ്പ് കേക്ക് തുടങ്ങിയ മില്‍മ ഉത്പന്നങ്ങള്‍ ഡിസ്കൗണ്ട് വിലയില്‍ ഡെയറിയില്‍ നിന്നും വാങ്ങാനുള്ള അവസരവും ഈ ദിവസങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

Comments (0)
Add Comment