ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്ക് വേണ്ടി തനതായ ഒരു കേരളാ മോഡൽ വരച്ച് കാട്ടുന്നതിന്, റൂട്ട്സ് ഓഫ് റെസിലിയൻസ് കോൺഫറൻസ് ന്യൂയോർക്ക് ന്യൂ സ്കൂൾ നേതൃത്വം നൽകുന്ന പ്ലാറ്റ്ഫോം കോപ്പറേറ്റീവ്സ് കൺസോർഷ്യവും, ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഐ.ടി. ഫോർ ചേഞ്ച് സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന റൂട്ട്സ് ഓഫ് റെസീലിയൻസ് എന്ന അന്തർദേശീയ സമ്മേളനം തിരുവനന്തപുരം വെള്ളാറിലെ ആർട്സ് & ക്രാഫ്റ്റ് വില്ലേജിൽ വെച്ച്, 2023 നവമ്പർ 30, ഡിസംബർ 1,2 തീയതികളിൽ നടക്കുകയാണ്. ഇന്ത്യക്ക് പുറത്ത് നിന്ന് 50 പ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 150 പ്രതിനിധികളും പങ്കെടുക്കുന്നു. ഏവരെയും ഉൾച്ചേർത്ത് ജനകേന്ദ്രീകൃതമായ കാഴ്ചപ്പാട് ഉയർത്തി, നീതിയുക്തമായ ഒരു ഡിജിറ്റൽ ഭാവിയെ വിഭാവനം ചെയ്യാനാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള തൊഴിൽ വകുപ്പും കേരളാ ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലും (കെ-ഡിസ്ക്) ഈ കോൺഫറൻസിൽ സഹകരിക്കുന്നുണ്ട്.സാമൂഹിക സംരംഭകർ, സാങ്കേതിക വിദഗ്ധർ, സഹകരണ സ്ഥാപനങ്ങൾ, ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംഘങ്ങൾ, ഗിഗ് വർക്കർമാർ, നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ എന്നീ മേഖലകളിൽ നിന്നും 50 പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. കൂട്ടായ ഉടമസ്ഥതയിലും സഹകരണ അടിസ്ഥാനമാക്കിയും, സംസ്ഥാനത്ത് ഡിജിറ്റൽ നവീകരണം നടത്തുന്നതിനുള്ള ഒരു പുതിയ പ്രിന്റ് ഈ സമ്മേളനത്തിലൂടെ രൂപപ്പെടുത്തി എടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തത്വങ്ങളെ ഡിജിറ്റൽ നവീകരണത്തിലേക്ക് സഞ്ചരിക്കുമ്പോൾ, എല്ലാ സാമൂഹിക ലക്ഷ്യങ്ങൾക്കും ഉപരിയായി സ്വകാര്യ മൂലധനത്തിന്റെ ലാഭോദ്ദേശ്യത്തിൽ അവ കേന്ദ്രീകരിക്കുന്നു എന്ന വിമർശനം ഉണ്ടാകാറുണ്ട്. പലപ്പോഴും ഈ വിമർശനം എന്ന സാധുവാണെന്ന് കാണാം. ഈ സാഹചര്യത്തിൽ, ഇതിനെ മറികടക്കുന്ന തരത്തിൽ, തൊഴിലാളി-കർഷക സഹകരണ രൂപങ്ങൾ, കൂട്ടായ ഉടമസ്ഥാവകാശങ്ങളോട് കൂടിയ തരത്തിൽ തുടങ്ങിയ സ്റ്റാർട്ടപ്പുകൾ വിവിധ സംരംഭങ്ങളുടെ സാധ്യതകൾ പരിശോധിക്കേണ്ടതുണ്ട്. കുത്തക വിപണി പിടിച്ചെടുക്കലിനെ അടിസ്ഥാനമാക്കി, ബിഗ് ടെക് കമ്പനികൾ പ്രാദേശിക ഉൽപ്പാദന ശേഷി ഇല്ലാതാക്കുന്ന സാഹചര്യത്തിൽ, പ്രാദേശിക ഡിജിറ്റൽ നവീകരണത്തിനായി പുതിയ ചലനാത്മകത ആവശ്യമായി വരികയാണ്, അതിൽ ഭരണകൂടത്തിന്റെ പങ്ക് സുപ്രധാനമാണ്. സഹകരണ യുക്തികളെ അടിസ്ഥാനമാക്കി ഡിജിറ്റലൈസേഷന്റെ ഒരു പുതിയ പതിപ്പ് നമ്മൾ പ്രോത്സാഹിപ്പിക്കുകയും, ഡിജിറ്റൽ ഭാവിയെ നേരിടുന്നതിന് പ്ലാറ്റ്ഫോം കോപ്പറേറ്റീവ്സ് എന്ന ആശയത്തെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. സാങ്കേതിക നവീകരണം, യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, പ്രാദേശിക ഊട്ടിയുറപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ പുത്തൻ എന്നിവയെല്ലാം പിന്തുണയേകുന്നതിന് മൂർത്തമായ നിർദ്ദേശങ്ങൾ വരച്ച് കാട്ടുന്ന “തിരുവനന്തപുരം ഡിക്ലറേഷൻ, സമ്മേളനത്തിന്റെ മൂന്നാം ദിവസം സംഘാടകർ പ്രഖ്യാപിക്കും.മാനുഷിക ഭാവിയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഒരു പുതിയ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ മാതൃക കെട്ടിപ്പടുക്കുന്നതിൽ ലോകത്തിന് ഒരു മാതൃകയായി കേരളത്തിന് എങ്ങനെ പ്രവർത്തിക്കാനാകുമെന്നതിൽ ഈ പ്രവർത്തന അജണ്ട ശ്രദ്ധ കേന്ദ്രീകരിക്കും. ഈ അജണ്ടയിൽ, അജണ്ടയിൽ, താഴെപ്പറയുന്ന വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കാണ് മുൻതൂക്കം നൽകുകപ്രസ്ഥാനങ്ങൾക്ക്, ഡിജിറ്റൽ യുഗത്തിലേക്ക് ഒപ്പമെത്താൻ നയപരമായ സാഹചര്യങ്ങളും നിയമപരിഷ്കാരവും പ്രാപ്തമാക്കി, ഡിജിറ്റൽ പൊതു സേവനങ്ങളും ഉല്പന്നങ്ങളും പൊതുഇടത്തിൽ ലഭ്യമാക്കുക.കൂട്ടായ സംരംഭകത്വ മാതൃകയിൽ സ്റ്റാർട്ടപ്പുകളെ ഉയർത്തിക്കൊണ്ട് വരുന്നതിന് നൂതന പരിപാടികൾ.
സഹകരണ സ്ഥാപനപരമായ സംവിധാനങ്ങൾ.
മത്സരാധിഷ്ഠിതമാക്കാൻ സുസ്ഥിരമായ ഡിജിറ്റൽ നൈപുണ്യവർദ്ധനവിന്
• ഇ-കൊമേഴ്സ്
- ദിവസങ്ങളിലായി മൂന്ന് സമ്മേളനത്തിന്റെ വിജയത്തിനായി, എല്ലാ മാധ്യമ പ്രവർത്തകരുടെയും അകമഴിഞ്ഞ സഹകരണം അഭ്യർത്ഥിക്കുന്നു.
- അന്തർദേശീയ നടക്കുന്ന വിപണിയിൽ ഈ സ്ഥാപനങ്ങളെ സഹകരണ ഗിഗ് ജോലികളിൽ ഏർപ്പെടുന്നവർക്ക് മാന്യമായ തൊഴിൽ സാഹചര്യവും, സാർവത്രിക സാമൂഹിക സുരക്ഷയും ഉറപ്പ് നൽകുന്ന തരത്തിൽ ജോലിയുടെ ഭാവിയെ ശാക്തീകരിക്കുന്നതിന് വേണ്ടുന്ന സമീപനം.