തിരുവനന്തപുരം:തലസ്ഥാനത്ത് നടന്ന 28- മത് രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ കേരളയിൽ (IFFK) തിരുവനന്തപുരം ഏരീസ് പ്ലെക്സ് എസ്.എൽ സിനിമാസ് തിയേറ്ററിനുള്ള അവാർഡ് കരസ്ഥമാക്കി. മികച്ച ശബ്ദ – ദൃശ്യ സൗകര്യങ്ങളൊരുക്കി നൽകിയതിനാണ് തീയേറ്ററിന് ഈ അംഗീകാരം ലഭിച്ചത്.’ ഓടി 1 ‘ സ്ക്രീനിലെ സൗകര്യങ്ങളാണ് അവാർഡിലേക്ക് എത്തിച്ചത്. തീയറ്ററിൽ 4 സ്ക്രീനുകളിൽ ആറ് ദിവസം 5 സിനിമകൾ വീതമാണ് പ്രദർശിപ്പിച്ചത്.മേളയിൽ പങ്കാളികളായവരുടെയും സംഘാടകരുടെയും വിധികർത്താക്കളുടെയും സിനിമാ രംഗത്തെ പ്രതിഭകളുടെയും വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് അഭിമാനകരമായ ഈ അവാർഡ് ലഭിച്ചത്.
ഐ.എഫ്.എഫ്.കെ സമാപന സമ്മേളനത്തിൽ
സാംസ്‌കാരിക വകുപ് ഡയറക്ടർ മായ IFS ൽ നിന്ന് ഏരീസ് പ്ലെക്സ് ഡയറക്ടർ എം.ജോയ് അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയും, പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് പുരസ്കാരം. ഹോളിവുഡ് സംവിധായകൻ ഡോ. സോഹൻ റോയ് സി.ഇ.ഓ ആയ
ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിൻ്റെ ഉടമസ്ഥതയിലാണ് ഏരീസ് പ്ലെക്സ് തീയറ്റർ.