കർഷകദിനത്തിൽ കർഷകരെ ആദരിച്ചു ജോയ് ആലുക്കാസ് ഫൌണ്ടേഷൻ

തിരു: സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ജോയ് ആലുക്കാസ് ഫൌണ്ടേഷൻ ദേശീയ കർഷകദിനത്തിൽ മികച്ച ഇരുപതിലധികം കർഷകരെ ആദരിച്ചു. സംസ്ഥാന അഗ്രിക്കൾച്ചറൽ എഞ്ചിനീയർ വി. ബാബു രാജേന്ദ്രൻ കാട്ടാക്കടക്കു ആദരവ്‌ നൽകി ഉത്ഘാടനം ചെയ്തു.

മാനേജർ ഷിബിൻ കെ പോൾ അധ്യക്ഷത വഹിച്ചു.ജൈവകർഷകൻ ആർ. രവീന്ദ്രൻ, പ്രേംനസീർ സുഹൃത് സമിതി പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ആർ. ഒ. മനോഹരൻ നായർ സ്വാഗതവും, മൃദുല ആനന്ദ് നന്ദിയും പറഞ്ഞു. വിവിധ പരിപാടികളും നടന്നു.

Comments (0)
Add Comment