30 കുട്ടികൾ വരച്ച 90 പെയിന്റിംഗുകളുടെ പ്രദർശനം ‘കയ്യൊപ്പ്’ ആരംഭിച്ചു

തിരുവനന്തപുരം : 30 കുട്ടികൾ വരച്ച 90 പെയിന്റിംഗുകളുടെ പ്രദർശനം ‘കയ്യൊപ്പ് ‘ തിരുവനന്തപുരം മ്യൂസിയം ഹാളിൽ ആരംഭിച്ചു. ഡ്രോ വിത്ത്‌ ഡാവിഞ്ചി സംഘടിപ്പിക്കുന്ന പ്രദർശനം ചിത്രകാരൻ ബി ഡി. ദത്തൻ ഉദ്ഘാടനം ചെയ്തു.ലോകത്തിലെ ഏറ്റവും ശുദ്ധമായ കല ചിത്രകലയാണെന്നും പ്രത്യേകിച്ചും കുട്ടികൾ വരയ്ക്കുന്നതാണ് ഏറ്റവും നല്ല കലയെന്നും അദ്ദേഹം പറഞ്ഞു. ഡ്രോ വിത്ത് ഡാവിഞ്ചി സെക്രട്ടറി കെ. ബി. അഖിൽ അധ്യക്ഷനായിരുന്നു. പ്രസിഡന്റ് എം. നാഷിദ്,
സംഘാടക സമിതി ചെയർമാൻ പാളയം സതീഷ്, എവരി ഡ്രോപ് കൗണ്ട്സ് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി അജയ് പത്മനാഭൻ, നന്മ തിരുവനന്തപുരം ജില്ലാ ട്രഷറർ കെ. എസ്. ദാസ്,
എ. അൻസീന എന്നിവർ സംസാരിച്ചു.
കടൽത്തീരത്തെ സൂര്യാസ്തമനം, മാതൃത്വം, യാത്ര, വിശ്രമം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് കുട്ടികൾ മനോഹര ചിത്രങ്ങൾ വരച്ചത്. പ്രദർശനം ഞായറാഴ്ച സമാപിക്കും.

 

 

 

 

റഹിം പനവൂർ
ഫോൺ : 9946584007

Comments (0)
Add Comment