തിരു:- പുഴയിലൂടെ ഒഴുകുന്ന വമ്പൻ നൗക . തോഴിമാരുടെയും അംഗരക്ഷകരുടെയും പാട്ടും താളവും. ആരോമൽ ചേകവരുടെയും ചന്തുവിന്റെയും നാടുവാഴിയുടെയും കൂറ്റൻ കൊട്ടാരങ്ങൾ.
വാളും പരിചയും ഏറ്റുമുട്ടുന്ന അങ്കത്തട്ടുകൾ. മൺമറഞ്ഞുപോയ പ്രഗത്ഭ താരങ്ങളുടെ
മികച്ച അഭിനയം. ബിഗ് സ്ക്രീനിൽ ഇവയെല്ലാം മിന്നി പോയപ്പോൾ പഴയതലമുറയുടെയും പുതിയ തലമുറയുയും
കരാഘോഷം. പ്രേം നസീർ – ഷീല സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വർണ്ണ പേപ്പർ വിതറി ഹാളിൽ സ്വാഗതം. ഉദയ നിർമ്മിച്ച് കുഞ്ചാക്കോ സംവിധാനം ചെയ്ത വടക്കൻപാട്ടിൽ ഏറെ കളക്ഷൻ നേടിയ തുമ്പോലാർച്ച വഴുതക്കാട് ലെനിൻ ബാലവാടിയിൽ പ്രദർശിപ്പിച്ചപ്പോഴുണ്ടായ വിശേഷമാണിത്. 50 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷമായി പ്രേംനസീർ സുഹൃത്‌സമിതി സംഘടിപ്പിച്ച സിനിമ കാണുവാൻ വൻ തിരക്കാണുണ്ടായത്. ഇതൊരു പുതിയ അനുഭവമായിരുന്നുവെന്നാണ് സിനിമ കണ്ടിറ ങ്ങിയവർ
പത്ര-ദൃശ്യ മാധ്യമങ്ങളോട് പ്രതികരിച്ചത്. എല്ലാ മാസവും രണ്ടാം ഞായറാഴ്ച സംഘടിപ്പിക്കുന്ന പ്രേം നസീർ ചലച്ചിത്രോത്സവം സംവിധായകൻ ബാലു കിരിയത്ത് ഉൽഘാടനം ചെയ്തു.
മുൻ ജയിൽ ഡി.ഐ.ജി.എസ്.സന്തോഷ്, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം അജയ് തുണ്ടത്തിൽ, സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്ത മംഗലം, റഹിം പനവൂർ എന്നിവർ പങ്കെടുത്തു.