തിരു: മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലൻ്റ് സോഷ്യൽ ഫൗണ്ടേഷൻ്റേയും ടാലൻ്റ് റിക്കാർഡ് ബുക്കിൻ്റെയും 2024 ലെ ഇൻ്റർനാഷണൽ ഐക്കൺ അവാർഡിന് എൻ.ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാനും പ്രവാസി ഭാരതി പത്രാധിപരുമായ പ്രവാസി ബന്ധു ഡോ : എസ്. അഹമ്മദിനെ തെരഞ്ഞെടുക്കപ്പെട്ടു. ഫെബ്രുവരി രണ്ടാം വാരം ചെന്നൈയിൽ നടക്കുന്ന ടാലൻ്റ് അന്തർ ദേശീയ സമ്മേളനത്തിൽ വച്ച്
22222 രൂപ സമ്മാനത്തുകയും ഫലകവും സർട്ടിഫിക്കറ്റും ടാലൻ്റ് റിക്കാർഡ് ബുക്കും അവാർഡായി സമർപ്പിക്കും
എഴുപത്തിമൂന്നു വയസ് പ്രായമുള്ള ഡോ. അഹമ്മദ് മൂന്നര പതിറ്റാണ്ടോളം പ്രവാസി സമൂഹത്തിൻ്റെ ഉന്നമനത്തിനായി യത്നിച്ചു. പത്രപ്രവർത്തനം, സാമൂഹ്യക്ഷേമ രംഗങ്ങളിലെ കർമോ ന്മുഖമായ സേവനങ്ങൾ, നേതൃത്വപരമായ ഉന്നതി എന്നിവ അംഗീകരിച്ചു ടാലൻ്റ് റിക്കാർഡ് ബുക്കിൽ ഇടം തേടിയാണ് ഇൻ്റർ നാഷണൽ ഐക്കൺ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടതെന്ന് എഡിറ്റർ രാജ് അഹമ്മദ് ബാഷിർ സെയ്യദ് അറിയിച്ചു.