മന്നം മഹാനായ മനുഷ്യ സ്നേഹി : ടി കെ എ നായർ

തിരുവനന്തപുരം :-കേരളം കണ്ട മനുഷ്യസ്നേഹികളിൽ പ്രധാനിയാണ് മന്നത്തു പത്മനാഭണെന്ന്
ടി കെ എ നായർ
അനന്തപുരം നായർ സമാജം തിരുവനന്തപുരത്ത് നടത്തിയ മന്നത്തിന്റെ 147മത് ജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തിലെ നവോത്ഥാന നായകരിൽ പ്രധാനിയാണ് മന്നം
സ്വസമുദായത്തെ ഉദ്ധരിക്കുമ്പോഴും മറ്റു സമുദായങ്ങളുടെ ഉന്നമനത്തിനും മുൻ‌തൂക്കം നൽകി എന്നതാണ് മന്നത്തെ വ്യത്യസ്തനാക്കിയതെന്നും ടി കെ എ നായർ പറഞ്ഞു.

മുൻ എംഎൽഎ വട്ടിയൂർക്കാവ് രവി മന്നം ജയന്തി സന്ദേശം നൽകി
ചടങ്ങിൽ വി കെ മോഹൻ അധ്യക്ഷത വഹിച്ചു
നായർ സമാജം
പ്രസിഡന്റ് പി.ദിനകരൻ പിള്ള, ചലച്ചിത്ര താരങ്ങളായ മായാ വിശ്വനാഥ്,ബിന്ദുനായർ,തുടങ്ങിയവർ പ്രസംഗിച്ചു

Comments (0)
Add Comment